ചണ്ഡീഗഢ് മുനിസിപ്പൽ കോർപ്പറേഷനിൽ ഫയർമാൻ/ഡ്രൈവർ ഒഴിവ്

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജൂലായ് 30

ചണ്ഡീഗഢ് മുനിസിപ്പൽ കോർപ്പറേഷനിൽ വിവിധ തസ്തികകളിലായി 279 ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.

ഒഴിവ് വിവരങ്ങൾ ചുവടെ ചേർക്കുന്നു ⇓


തസ്തികയുടെ പേര് : ഫയർമാൻ

ഒഴിവുകളുടെ എണ്ണം : 220 (ജനറൽ -70 , എസ്.സി- 40 , ഒ.ബി.സി-59 , ഇ.ഡബ്ലൂ.എസ് – 22 , വിമുക്ത ഭടർ -29)

യോഗ്യത :

പ്രായം : 18-37 വയസ്സ്.

ഉയരം : 6 അടി 7 ഇഞ്ച് , നെഞ്ചളവ് : വികസിപ്പിക്കാതെ 33 1/2 ഇഞ്ച് , വികാസം 36 1/2 ഇഞ്ച് , കാഴ്ച : ഇരുകണ്ണുകൾക്കും കണ്ണടയില്ലാതെ 6/6 സ്നെല്ലൻ കാഴ്ചശക്തിയുണ്ടായിരിക്കണം.

വർണാന്ധതയോ നിശാന്ധതയോ പാടില്ല.

തസ്തികയുടെ പേര് : ഡ്രൈവർ

ഒഴിവുകളുടെ എണ്ണം : 56 ( ജനറൽ -16 , എസ്.സി-10 , ഒ.ബി.സി- 16 , ഇ.ഡബ്ലൂ.എസ്-06 , വിമുക്ത ഭടർ -8)

യോഗ്യത :

പ്രായം : 25-37 വയസ്സ്.

തസ്തികയുടെ പേര് : സ്റ്റേഷൻ ഫയർ ഓഫീസർ

ഒഴിവുകളുടെ എണ്ണം : 03

യോഗ്യത :

പ്രായം : 18-37 വയസ്സ്.


സംവരണ വിഭാഗക്കാർക്ക് ഉയർന്ന പ്രായപരിധിയിൽ നിയമാനുസൃത ഇളവുണ്ട്.

2021 ജനുവരി 1 അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുക.

ഫീസ് : 1000 രൂപ.

ഓൺലൈൻ ജനറേറ്റഡ് ചലാൻ വഴിയാണ് ഫീസ് അടയ്ക്കേണ്ടത്.

ഫീസ് അടയ്ക്കാനുള്ള അവസാന തീയതി : ഓഗസ്റ്റ് 03.

എസ്.സി/ എസ്.ടി വിഭാഗക്കാർക്കും വിമുക്തഭടർക്കും ഭിന്നശേഷിക്കാർക്കും ഫീസ് ബാധകമല്ല.

ഈ തസ്തികകളിലേക്ക് 26.03.2021 തീയതിയിലെ 1857 നമ്പർ വിജ്ഞാപന പ്രകാരം അപേക്ഷിച്ചവർ വീണ്ടും അപേക്ഷിക്കേണ്ടതില്ല.

അപേക്ഷ അയക്കേണ്ട വിധം


ഓൺലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്.

www.mcchandigarh.gov.in എന്ന വെബ്സൈറ്റിലെ വിജ്ഞാപനം വായിച്ചുമനസ്സിലാക്കി ഇതേ വെബ്സൈറ്റിലെ ലിങ്ക് വഴി അപേക്ഷിക്കണം.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജൂലായ് 30.

Important Links
Official Notification Click Here
Apply Link Click Here
More Details Click Here
Exit mobile version