വനിതാ കമ്മീഷനിൽ എൽ.ഡി ടൈപ്പിസ്റ്റ്, ജൂനിയർ സൂപ്രണ്ട് ഒഴിവ്

തപാൽ മാർഗ്ഗം അപേക്ഷ സമർപ്പിക്കാം | അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജൂൺ 29

Kerala Women’s Commission Notification 2024 : കേരള വനിതാ കമ്മീഷനിൽ എൽ.ഡി ടൈപ്പിസ്റ്റ്, ജൂനിയർ സൂപ്രണ്ട് തസ്തികകളിൽ ഡെപ്യൂട്ടേഷൻ നിയമനത്തിന് സർക്കാർ സർവീസിൽ സമാന തസ്തികയിൽ സേവനമനുഷ്ഠിക്കുന്ന നിശ്ചിത യോഗ്യതയുള്ളവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു.

നിശ്ചിത ഫോറത്തിലെ അപേക്ഷ നിരാക്ഷേപപത്രം സഹിതം മേലധികാരി മുഖേന മെമ്പർ സെക്രട്ടറി, കേരള വനിതാ കമ്മീഷൻ, ലൂർദ്ദ് പള്ളിക്കുസമീപം, പി.എം.ജി, പട്ടം പി.ഒ, തിരുവനന്തപുരം – 695004 എന്ന വിലാസത്തിൽ ജൂൺ 29-നകം ലഭിക്കണം.


Exit mobile version