കുടുംബശ്രീ ബ്രോയിലർ ഫാർമേഴ്‌സ് കമ്പനി ലിമിറ്റഡിലേക്ക് 22 ഫാം സൂപ്പർവൈസർ തസ്‌തികയിലേക്കും ഒരു അക്കൗണ്ട്സ് അസിസ്റ്റന്റ് തസ്‌തികയിലേക്കും അപേക്ഷ ക്ഷണിച്ചു.
സൂപ്പർവൈസർ തസ്തികയിൽ വിവിധ ജില്ലകളിലാണ് അവസരം
തപാൽ വഴി അപേക്ഷിക്കണം.
ഒഴിവ് വിവരങ്ങൾ ചുവടെ ചേർക്കുന്നു
തസ്തികയുടെ പേര് : സൂപ്പർവൈസർ
ഒഴിവുകൾ ജില്ലാടിസ്ഥാനത്തിൽ
- തിരുവനന്തപുരം – 2
- കോട്ടയം – 4
- എറണാകുളം – 3
- തൃശ്ശൂർ – 5
- പാലക്കാട് – 3
- കോഴിക്കോട് – 5
യോഗ്യത : പൗൾട്രി പ്രൊഡക്ഷൻ ആൻഡ് ബിസിനസ് മാനേജ്‌മെന്റിൽ ബിരുദവും രണ്ട് വർഷത്തെ പ്രവൃത്തി പരിചയവും., അല്ലെങ്കിൽ പൗൾട്രി പ്രൊഡക്ഷനിൽ ഡിപ്ലോമയും മൂന്ന് വർഷത്തെ പ്രവൃത്തിപരിചയവും കമ്പ്യൂട്ടർ പരിജ്ഞാനവും.
പ്രായപരിധി : 30 വയസ്സ്.
തസ്തികയുടെ പേര് : അക്കൗണ്ട്സ് അസിസ്റ്റന്റ്
യോഗ്യത :
- ബി.കോമും ടാലിയും.
- ടൈപ്പിങ് പരിജ്ഞാനം ഉണ്ടായിരിക്കണം.
- രണ്ട് വർഷത്തെ പ്രവൃത്തി പരിചയം.
പ്രായപരിധി : 35 വയസ്സ്.
അപേക്ഷ സമർപ്പിക്കേണ്ട വിധം
സൂപ്പർവൈസർ തസ്തികയിലേക്കുള്ള അപേക്ഷ അതത് ജില്ലാ കുടുംബശ്രീ ഓഫീസുകളിലേക്ക് അയക്കണം.
വിലാസം , വിജ്ഞാപനത്തിനോടപ്പം കൊടുത്തിട്ടുണ്ട്.
അക്കൗണ്ട്സ് അസിസ്റ്റന്റ് തസ്തികയിലേക്കുള്ള അപേക്ഷ
The Chairman & Managing Director,
Kudumbashree Broiler Farmer’s Producer Company Limited,
2nd Floor,TRDA Rehabilitation Building,
Medical College P.O.,
Thiruvananthapuram – 695011 എന്ന വിലാസത്തിലേക്ക് അയക്കണം.
വിശദവിവരങ്ങളും അപേക്ഷാഫോമും www.keralachicken.org.in എന്ന വെബ്സൈറ്റിൽ നിന്ന് ലഭിക്കും
സൂപ്പർവൈസർ തസ്തികയിലേക്ക് അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : നവംബർ 04.
അക്കൗണ്ട്സ് അസിസ്റ്റന്റ് തസ്തികയിലേക്ക് അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : നവംബർ 13
Important Links | |
---|---|
Notification & Application Form – FARM SUPERVISOR | Click Here |
Notification & Application Form – Accounts Assistant | Click Here |
More Details | Click Here |