കെ.എസ്.ആർ.ടി.സി. സ്വിഫ്റ്റിൽ ഡ്രൈവർ, കണ്ടക്ടർ ഒഴിവ്

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : നവംബർ 30 (5 pm).

K-Swift Driver cum conductor Notification 2022 : കെ.എസ്.ആർ.ടി.സി.സ്വിഫ്റ്റിൽ, ഓർഡിനറി, സിറ്റി സർവീസ് ബസ്സുകളിലേക്ക് ഡ്രൈവർ, കണ്ടക്ടർമാരെ കരാർവ്യവസ്ഥയിൽ ദിവസവേതനാടി സ്ഥാനത്തിൽ നിയമിക്കുന്നു.

പി.എസ്.സി.യുടെ റിസർവ് ഡ്രൈവർ റാങ്ക് ലിസ്റ്റിൽ (കാറ്റഗറി നമ്പർ 196/2010) ഉൾപ്പെട്ടവർക്ക് മുൻഗണന.

നിബന്ധനകൾക്ക് വിധേയമായി, കെ.എസ്.ആർ.ടി.സി.യിലെ നിലവിലുള്ള ജീവനക്കാർക്കും അപേക്ഷിക്കാം.

ഒഴിവ് വിവരങ്ങൾ ചുവടെ ചേർക്കുന്നു ⇓


തസ്തികയുടെ പേര് : ഡ്രൈവർ

യോഗ്യത : ഹെവി ഡ്രൈവിങ് ലൈസൻസ്, 30-ലധികം സീറ്റുകളുള്ള ഹെവി പാസഞ്ചർ വാഹനങ്ങളിൽ അഞ്ച് വർഷത്തിൽ കുറയാത്ത ഡ്രൈവിങ് പ്രവൃത്തിപരിചയം. (പി.എസ്.സി. റിസർവ് ഡ്രൈവർ റാങ്ക് ലിസ്റ്റിലുള്ളവർക്ക് പ്രവൃത്തിപരിചയം ബാധകമല്ല).

പ്രായം: 21-55 വയസ്സ്

തസ്തികയുടെ പേര് : കണ്ടക്ടർ

യോഗ്യത : കണ്ടക്ടർ ലൈസൻസ് ഉണ്ടായിരിക്കണം. 10-ാം ക്ലാസ് പാസായിരിക്കണം. കണ്ടക്ടറായി അഞ്ചുവർഷത്തിൽ കുറയാത്ത പ്രവൃത്തിപരിചയം.

പ്രായം: 21-55 വയസ്സ്.

എട്ട് മണിക്കൂർ ഡ്യൂട്ടിക്ക് 715 രൂപയാണ് ശമ്പളം, അധിക മണിക്കൂറിന് 130 രൂപ അലവൻസും ലഭിക്കും.

കൂടാതെ വരുമാനമനുസരിച്ച് ഇൻസെന്റീവ് ബാറ്റയ്ക്കും അർഹതയുണ്ടായിരിക്കും.

അപേക്ഷ സമർപ്പിക്കേണ്ട വിധം


സെന്റർ ഫോർ മാനേജ്മെന്റ് ഡെവലപ്മെന്റിന്റെ വെബ്സൈറ്റിലൂടെ (www.kcmd.in) ഓൺലൈനായി അപേക്ഷ സമർപ്പിക്കാം.

അപേക്ഷാഫീസായി 100 രൂപ അടയ്ക്കണം.

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി: നവംബർ 30 (5 pm).

ഒഫീഷ്യൽ വെബ്സൈറ്റ് : www.kcmd.in, www.ksrtcswift.kerala.gov.in

[the_ad id=”13011″]

Important Links

Notification Click Here
Apply Online Click Here
More Info Click Here

Exit mobile version