പത്താം ക്ലാസ് യോഗ്യതയുള്ളവർക്ക് വനിതാ മിലിറ്ററി പോലീസിൽ 100 ഒഴിവ്

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജൂലായ് 20

കരസേനയിൽ വനിതാ മിലിട്ടറി പോലീസ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു.

100 ഒഴിവാണുള്ളത്.

സോൾജ്യർ ജനറൽ ഡ്യൂട്ടി തസ്തികയ്ക്ക് തുല്യമാണിത്.

ഓൺലൈനായി അപേക്ഷിക്കണം.

ഉദ്യോഗാർഥിയുടെ വിലാസത്തിൻറെ അടിസ്ഥാനത്തിൽ ഏറ്റവും അടുത്തുള്ള റാലി കേന്ദ്രം അനുവദിക്കും.

റിക്രൂട്ട്മെൻറ് റാലിക്കായുള്ള അഡ്മിറ്റ് കാർഡ് മെയിലിൽ അയക്കും.

റാലിയിൽ യോഗ്യത നേടുന്നവർക്ക് കോമൺ എൻട്രൻസ് എക്സാമിനേഷൻ ഉണ്ടാകും.

പരീക്ഷയിൽ നെഗറ്റീവ് മാർക്ക് ഉണ്ടായിരിക്കും.

യോഗ്യത :

പ്രായം : പതിനേഴര – 21 വയസ്സ്.

2000 ഒക്ടോബർ ഒന്നിനും 2004 ഏപ്രിൽ ഒന്നിനും ഇടയിൽ (രണ്ട് തീയതികളും ഉൾപ്പെടെ) ജനിച്ചവരായിരിക്കണം.

ശാരീരിക യോഗ്യത : കുറഞ്ഞത് 152 സെ.മീ ഉയരം.

ഉയരത്തിന് അനുസരിച്ചും പ്രായത്തിന് അനുസരിച്ചും ഭാരം ഉണ്ടായിരിക്കണം.

കായിക ക്ഷമത :

1.6 കിലോമീറ്റർ ഓട്ടം ഗ്രൂപ്പ് 1 – ന് 7 മിനിറ്റ് 30 സെക്കൻഡും ഗ്രൂപ്പ് II- ന് 8 മിനിറ്റുമാണ് പൂർത്തിയാക്കേണ്ട സമയം.

ലോങ് ജമ്പ് 10 അടി യോഗ്യത നേടണം.

ഹൈജമ്പ് 3 അടി യോഗ്യത നേടണം.

വിശദവിവരങ്ങൾക്കായി www.joinindianarmy.nic.in എന്ന വെബ്സൈറ്റ് കാണുക.

അപേക്ഷ സമർപ്പിക്കേണ്ട വിധം


താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷ ജൂൺ 06 മുതൽ ജൂലായ് 20 വരെ ഓൺലൈനായി അയക്കാം.

ഉദ്യോഗാർഥിയുടെ വിലാസത്തിൻറെ അടിസ്ഥാനത്തിൽ ഏറ്റവും അടുത്തുള്ള റാലി കേന്ദ്രം അനുവദിക്കും.

റിക്രൂട്ട്മെൻറ് റാലിക്കായുള്ള അഡ്മിറ്റ് കാർഡ് മെയിലിൽ അയക്കും.

റാലിക്കായി പോകുന്നവർ എല്ലാ സർട്ടിഫിക്കറ്റുകളുടെയും രണ്ട് സാക്ഷ്യപ്പെടുത്തിയ പകർപ്പ് കൈയിൽ കരുതണം.

റാലിയിൽ പങ്കെടുക്കാൻ വേണ്ട രേഖകൾ :

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജൂലായ് 20.

Important Links
Official Notification Click Here
More Details Click Here
Exit mobile version