തൃശൂർ ജില്ലയിലെ ജോലി ഒഴിവുകൾ

ഗുരുവായൂർ ദേവസ്വം : ഫൊട്ടോഗ്രഫർ കം കംപ്യൂട്ടർ ഓപ്പറേറ്റർ ഒഴിവ്

ഗുരുവായൂർ : ദേവസ്വത്തിൽ ഫൊട്ടോഗ്രഫർ കം കംപ്യൂട്ടർ ഓപ്പറേറ്ററുടെ 10 താൽക്കാലിക ഒഴിവ്.

കൂടിക്കാഴ്ച നവംബർ 27ന് 10ന് ദേവസ്വം ഓഫിസിൽ നടത്തും.

അപേക്ഷകർ ഹിന്ദുക്കളായ എസ്.എസ്.എൽ.സി. വിജയിച്ച 5 വർഷം പ്രവൃത്തി പരിചയവും കംപ്യൂട്ടർ പരിജ്ഞാനവും ഉള്ളവർ ആകണം.

പ്രായം 50 വരെ. പ്രതിദിന വേതനം : 1000 രൂപ


ഹോസ്റ്റല്‍ മാനേജര്‍ ഒഴിവ്

ജില്ലയിലെ അര്‍ധസര്‍ക്കാര്‍ സ്ഥാപനത്തില്‍ ഹോസ്റ്റല്‍ മാനേജര്‍ തസ്തികയില്‍ താത്കാലിക ഒഴിവ്.

യോഗ്യത- ബിരുദം.

രണ്ടുവര്‍ഷത്തെ പ്രവൃത്തിപരിചയം.

പ്രായപരിധി- 2023 ജനുവരി ഒന്നിന് 18-36 വയസ്.

യോഗ്യരായവര്‍ ഡിസംബര്‍ 16 നകം അടുത്തുള്ള എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളില്‍ പേര് രജിസ്റ്റര്‍ ചെയ്യണം.

ഫോണ്‍: 0487 2331016.


മെഡിക്കല്‍ ഓഫീസര്‍ നിയമനം

ആലപ്പുഴ, എറണാകുളം, തൃശൂര്‍ ജില്ലകളിലെ ഇന്‍ഷുറന്‍സ് മെഡിക്കല്‍ സര്‍വീസസ് വകുപ്പിന് കീഴിലെ ഇ എസ് ഐ സ്ഥാപനങ്ങളിലേക്ക് മെഡിക്കല്‍ ഓഫീസറെ കരാറടിസ്ഥാനത്തില്‍ നിയമിക്കുന്നു.

എം ബി ബി എസ് ബിരുദവും ടി സി എം സി രജിസ്‌ട്രേഷനുമുള്ളവര്‍ cru.czims@kerala.gov.in ഇ-മെയിലില്‍ നവംബര്‍ 24ന് വൈകിട്ട് അഞ്ചിനകം അപേക്ഷ സമര്‍പ്പിക്കണം.

ഫോണ്‍: 0484 2391018.


ഗസ്റ്റ് അധ്യാപക നിയമനം

ചേലക്കര ഗവ. പോളിടെക്‌നിക് കോളജില്‍ കമ്പ്യൂട്ടര്‍ ഹാര്‍ഡ്‌വെയര്‍ എന്‍ജിനീയറിങ് തസ്തികയിലേക്ക് ഗസ്റ്റ് അധ്യാപകരെ ദിവസ വേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നു.

യോഗ്യത- ബിടെക് ഒന്നാം ക്ലാസ്. അസല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പും സഹിതം നവംബര്‍ 22ന് രാവിലെ 10ന് എഴുത്തു പരീക്ഷയ്ക്കും അഭിമുഖത്തിനും ഹാജരാകണം.

ഫോണ്‍: 04884 254484.


താത്ക്കാലിക നിയമനം

കുന്നംകുളം സര്‍ക്കാര്‍ പോളിടെക്‌നിക് കോളജില്‍ ഡെമോണ്‍സ്‌ട്രേറ്റര്‍, ട്രേഡ്‌സ്മാന്‍ തസ്തികകളില്‍ ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു.

ഡെമോണ്‍സ്‌ട്രേറ്റര്‍ (ടൂള്‍സ് ആന്‍ഡ് ഡൈ): യോഗ്യത- ഡിപ്ലോമ ഇന്‍ ടൂള്‍ ആന്‍ഡ് ഡൈ,
ട്രേഡ്‌സ്മാന്‍ (ടൂള്‍സ് ആന്‍ഡ് ഡൈ): യോഗ്യത- ഐ ടി ഐ ഇന്‍ ടൂള്‍ ആന്‍ഡ് ഡൈ.

അസല്‍ സര്‍ട്ടിഫിക്കറ്റുകളിലും പകര്‍പ്പുകളും സഹിതം നവംബര്‍ 21ന് രാവിലെ 10 ന് അഭിമുഖത്തിന് ഹാജരാകണം.

ഫോണ്‍: 04885 226581.


ദേശീയ ആരോഗ്യ ദൗത്യത്തില്‍ ഒഴിവുകള്‍

ദേശീയ ആരോഗ്യ ദൗത്യത്തിന്റെ കീഴില്‍ വിവിധ ആരോഗ്യ സ്ഥാപനങ്ങളില്‍ കരാറടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.

മെഡിക്കല്‍ ഓഫീസര്‍- യോഗ്യത- എം ബി ബി എസ്, സ്ഥിരം ടി സി എം സി രജിസ്‌ട്രേഷന്‍.

പ്രവര്‍ത്തിപരിചയം അഭികാമ്യം.

2023 ഒക്ടോബര്‍ 31ന് 62 വയസ്.

മിഡ് ലെവല്‍ സര്‍വീസ് പ്രൊവൈഡര്‍- യോഗ്യത- ബി എസ് സി നഴ്‌സിങ് /ജി എന്‍ എം. കേരള നഴ്‌സ് മിഡ്‌വൈഫറി കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ നിര്‍ബന്ധം. ഒരു വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തിപരിചയം ഉണ്ടാകണം.

2023 ഒക്ടോബര്‍ 31ന് പ്രായപരിധി 40 വയസ്.

ജനനതീയതി, യോഗ്യത, രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്, പ്രവത്തിപരിചയം എന്നിവ തെളിയിക്കുന്ന രേഖകളുടെ അസലും പകര്‍പ്പും ബയോഡേറ്റയും സഹിതം നവംബര്‍ 24ന് വൈകിട്ട് അഞ്ചിനകം ആരോഗ്യ കേരളം തൃശൂര്‍ ഓഫീസില്‍ സമര്‍പ്പിക്കണം.

വിശദവിവരങ്ങള്‍ www.arogyakeralam.gov.in ല്‍ ലഭിക്കും.

ഫോണ്‍: 0487 2325824.


പ്രൊജക്റ്റ് ക്ലിനിക്ക്‌: സംരംഭകർക്ക് അപേക്ഷിക്കാം

കൃഷിവകുപ്പിന്റെ ആഭിമുഖ്യത്തിൽ ഫാം പ്ലാൻ വികസന സമീപന പദ്ധതി പ്രകാരം കാർഷിക സംരംഭകർ, ഗ്രൂപ്പുകൾ, കൃഷിക്കൂട്ടങ്ങൾ, കർഷക ഉത്പാദക സംഘങ്ങൾ, കർഷക ഉത്പാദക കമ്പനികൾ എന്നിവർക്കായി ബ്ലോക്ക് തലത്തിൽ പ്രൊജക്റ്റ് ക്ലിനിക്കുകൾ സംഘടിപ്പിക്കുന്നു. വിവിധ മേഖലകളിൽ സംരംഭകർക്ക് ലഭ്യമാകുന്ന സബ്സിഡികൾ, ലോണുകൾ, യന്ത്രോപകരണങ്ങൾ, അടിസ്ഥാന സൗകര്യ വികസനത്തിനുള്ള സഹായം, മാർക്കറ്റിംഗ് എന്നിവ ഉൾപ്പെടുത്തി പ്രൊജക്ടുകൾ തയ്യാറാക്കി നൽകും. ഇതുമായി ബന്ധപ്പെട്ട് മൂല്യവർദ്ധിത ഉത്പന്നങ്ങളുടെ ഉൽപാദനം, സംസ്കരണം, വിപണനം, ഭാവിയിലെ ഉൽപന്ന വിപണന തന്ത്രങ്ങൾ എന്നിവയ്ക്ക് അനുസൃതമായി പ്രോജക്ടുകൾ തയ്യാറാക്കുന്നതിന് താല്പര്യമുള്ള സംരംഭകരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. സംരംഭവുമായി ബന്ധപ്പെട്ട് വെള്ളപേപ്പറിൽ തയ്യാറാക്കിയ അപേക്ഷ കൃഷിഭവനിൽ സമർപ്പിക്കാം.

അവസാന തീയതി നവംബർ 18.


താല്‍ക്കാലിക നിയമനം

നാഷണല്‍ ആയുഷ് മിഷന്‍ ഡിസ്‌പെന്‍സറികളിലേക്കുള്ള എച്ച്.ഡബ്ല്യു.സി മള്‍ട്ടി പര്‍പ്പസ് വര്‍ക്കര്‍ തസ്തികയില്‍ കരാര്‍ അടിസ്ഥാനത്തില്‍ താല്‍ക്കാലികമായി നിയമനം നടത്തുന്നു. യോഗ്യത ജി.എന്‍.എം പാസ്സായിരിക്കണം. പ്രതിമാസ വേതനം 15000 രൂപ. ഉയര്‍ന്ന പ്രായപരിധി 40 വയസ്സ്. ബയോഡാറ്റ, ഫോട്ടോ,സ്വയം സാക്ഷ്യപ്പടുത്തിയ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുടെ കോപ്പികളും സഹിതം തൃശ്ശൂര്‍ രാമവര്‍മ്മ ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്ന നാഷണല്‍ ആയുഷ് മിഷന്‍ ജില്ലാ ഓഫീസില്‍ നവംബര്‍ 21 വരെ അപേക്ഷ സ്വീകരിക്കും. നവംബര്‍ 23 ന് ജില്ലാ പ്രോഗ്രാം മാനേജരുടെ ഓഫീസില്‍ അഭിമുഖം നടക്കും. ഫോണ്‍: 8113028721.


താല്‍ക്കാലിക നിയമനം

നാഷണല്‍ ആയുഷ് മിഷന്‍ ഡിസ്‌പെന്‍സറികളിലേക്കുള്ള എച്ച്.ഡബ്ല്യു.സി മള്‍ട്ടി പര്‍പ്പസ് വര്‍ക്കര്‍ തസ്തികയില്‍ കരാര്‍ അടിസ്ഥാനത്തില്‍ താല്‍ക്കാലികമായി നിയമനം നടത്തുന്നു. യോഗ്യത ജി.എന്‍.എം പാസ്സായിരിക്കണം.

പ്രതിമാസ വേതനം 15000 രൂപ.

ഉയര്‍ന്ന പ്രായപരിധി 40 വയസ്സ്.

ബയോഡാറ്റ, ഫോട്ടോ,സ്വയം സാക്ഷ്യപ്പടുത്തിയ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുടെ കോപ്പികളും സഹിതം തൃശ്ശൂര്‍ രാമവര്‍മ്മ ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്ന നാഷണല്‍ ആയുഷ് മിഷന്‍ ജില്ലാ ഓഫീസില്‍ നവംബര്‍ 21 വരെ അപേക്ഷ സ്വീകരിക്കും.

നവംബര്‍ 23 ന് ജില്ലാ പ്രോഗ്രാം മാനേജരുടെ ഓഫീസില്‍ അഭിമുഖം നടക്കും.

ഫോണ്‍: 8113028721.


താത്ക്കാലിക നിയമനം

നാഷണല്‍ ആയുഷ് മിഷന്‍ ഡിസ്‌പെന്‍സറിയിലേക്കുള്ള എച്ച്.ഡബ്ല്യൂ.സി മള്‍ട്ടിപര്‍പ്പസ് വര്‍ക്കര്‍ ജി എന്‍ എം തസ്തികയില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു.

യോഗ്യത -ജി എന്‍ എം. ഉയര്‍ന്ന പ്രായപരിധി 40 വയസ്.

ബയോഡാറ്റയും ഫോട്ടോയും സ്വയം സാക്ഷ്യപ്പെടുത്തിയ അസല്‍ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകളും സഹിതം തൃശൂര്‍ രാമവര്‍മ്മ ജില്ലാ ആയുര്‍വേദ ആശുപത്രിയിലുള്ള നാഷണല്‍ ആയുഷ് മിഷന്‍ ജില്ലാ ഓഫീസില്‍ നവംബര്‍ 21 വരെ അപേക്ഷ നല്‍കാം.

നവംബര്‍ 23ന് ജില്ലാ പ്രോഗ്രാം മാനേജറുടെ ഓഫീസില്‍ അഭിമുഖം നടത്തും.

ഫോണ്‍: 8113028721.


മെഡിക്കല്‍ കോളേജില്‍ തൊഴിലവസരം

തൃശ്ശൂര്‍ ഗവ. മെഡിക്കല്‍ കോളേജിലെ മള്‍ട്ടി ഡിസിപ്‌ളിനറി റിസര്‍ച്ച് യൂണിറ്റിന് കീഴില്‍ വിവിധ തസ്തികകളില്‍ ഇന്റര്‍വ്യൂ നടത്തുന്നു. ഒരു വര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം.

താല്‍പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ വയസ്സ്, യോഗ്യത പ്രവര്‍ത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റും പകര്‍പ്പും സഹിതം ഇന്റര്‍വ്യൂനായി തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പളിന്റെ മുളങ്കുന്നത്ത്കാവിലുള്ള കാര്യാലയത്തില്‍ ഹാജരാകണം.

റിസര്‍ച്ച് സൈന്റിസ്റ്റ് തസ്തിയിലേക്ക് നവംബര്‍ 28 നും ലാബ് ടെക്‌നീഷ്യന്‍ തസ്തികയില്‍ നവംബര്‍ 29 നും, ലാബ് അസിസ്റ്റന്റ്, ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍ തസ്തികയില്‍ നവംബര്‍ 30 നും ഇന്റര്‍വ്യൂ നടക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക് ഇ-മെയില്‍ principalmctcr@gmail.com,

വെബ്‌സൈറ്റ് www.gmctsr.org ഫോണ്‍: 0487 2200319.


ക്ലാര്‍ക്ക് കം അക്കൗണ്ടന്റ് തസ്തികയില്‍ ഒഴിവ്

കേരള സര്‍ക്കാര്‍ ഫിഷറീസ് വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ജലകൃഷി വികസന ഏജന്‍സി കേരള (എ.ഡി.എ.കെ) സെന്‍ട്രല്‍ റീജ്യനുകീഴിലുള്ള ഗവ. സീഡ് ഹാച്ചറി പീച്ചിയിലേക്ക് ക്ലര്‍ക്ക് കം അക്കൗണ്ടന്റ് തസ്തികയില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു.

നവംബര്‍ 16 ന് രാവിലെ 11 ന് നടക്കുന്ന അഭിമുഖത്തിന്റെ അടിസ്ഥാനത്തിലാണ് നിയമനം. ബികോം ബിരുദം, എം.എസ് ഓഫീസ്, ടാലി, ടൈപ്പ്‌റൈറ്റിംഗ് ഇംഗ്ലീഷ്, മലയാളം ലോവര്‍ എന്നിവയാണ് അടിസ്ഥാന യോഗ്യതകള്‍.

താല്‍പര്യമുള്ള യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ നിശ്ചിത സമയത്ത് ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകളും ഓരോ പകര്‍പ്പും സഹിതം അഡാക്ക് സെന്‍ട്രല്‍ റീജിയന്‍ തേവരയിലുള്ള ഓഫീസില്‍ ഹാജരാകണം.

ഫോണ്‍: 0484 2665479.


 

Exit mobile version