വി.എസ്.എസ്.സിയിൽ 17 ജൂനിയർ റിസർച്ച് ഫെലോ ഒഴിവ്

ഓൺലൈനായി അപേക്ഷ സമർപ്പിക്കാം | അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഓഗസ്റ്റ് 08

ISRO Recruitment 2022 : ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷന് (ISRO) കീഴിൽ തിരുവനന്തപുരത്തുള്ള വിക്രം സാരാഭായ് സ്പേസ് സെന്ററിൽ (VSSC) ജൂനിയർ റിസർച്ച് ഫെലോമാരെ (ജെ.ആർ.എഫ്.) ആവശ്യമുണ്ട്.

ആകെ 17 ഒഴിവുകളാണുള്ളത്.

സ്പേസ് ഫിസിക്സ് ലബോറട്ടറിയിലായിരിക്കും (SPL) നിയമനം.

Job Summary

Job Role Junior Research Fellow (JRF)
Qualification M.E/M.S/M.Tech/M.Sc
Experience Freshers
Total Vacancies 17
Salary Rs. 31,000/ month
Job Location Thiruvananthapuram
Last Date 8 August 2022

പ്രായപരിധി:

യോഗ്യത: 55 ശതമാനം മാർക്കോടെ എം.എസ്.സി. ഫിസിക്സ്/അപ്ലൈഡ് ഫിസിക്സ്/എൻജിനീയറിങ് ഫിസിക്സ്/സ്പേസ് ഫിസിക്സ്/അറ്റ്മോസ്ഫിയറിക് സയൻസ്/മീറ്റിറോളജി/പ്ലാനിറ്ററി സയൻസസ് അല്ലെങ്കിൽ 60 ശതമാനം മാർക്കോടെ എം.ഇ./എം.എസ്./എം.ടെക്. അറ്റ് മോസ്ഫിയറിക് സയൻസ് സ്പേസ് സയൻസ്/പ്ലാനിറ്ററി സയൻസ്/അപ്ലൈഡ് ഫിസിക്സ്/എൻജിനീയറിങ് ഫിസിക്സ്. കൂടാതെ സി.എസ്.ഐ.ആർ.-യു.ജി.സി.നെറ്റ് (ലക്ചർഷിപ്പ് ഉൾപ്പെടെ),ഗേറ്റ്, ജെസ്റ്റ് എന്നിവയിലൊന്ന് നേടിയിരിക്കണം.

ഫെലോഷിപ്പ് : 31,000-35,000 രൂപ+എച്ച്.ആർ.എ.

അഭിമുഖത്തിന്റെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്.

അപേക്ഷ സമർപ്പിക്കേണ്ട വിധം


www.vssc.gov.in എന്ന വെബ്സൈറ്റിലൂടെ ഓൺലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്.

യോഗ്യത, പ്രായം, ജാതി എന്നിവ തെളിയിക്കുന്ന രേഖകളുടെ സ്കാൻ ചെയ്ത പകർപ്പുകൾ അപ്ലോഡ് ചെയ്യണം.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഓഗസ്റ്റ് 08

Important Links

More Details Click Here
Exit mobile version