കായികതാരങ്ങൾക്ക് നാവികസേനയിൽ സെയിലർ ഒഴിവ്

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : മാർച്ച് 07

നാവികസേനയിലെ സെയിലർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു.

കായികതാരങ്ങൾക്കുള്ള റിക്രൂട്ട്മെൻറാണിത്.

അവിവാഹിതരായ പുരുഷന്മാർക്ക് മാത്രമാണ് അപേക്ഷിക്കാനാകുക.

ഡയറക്ട് എൻട്രി പെറ്റി ഓഫീസർ , സീനിയർ സെക്കൻഡറി റിക്രൂട്ട് , മെട്രിക് റിക്രൂട്ട് എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിലായാണ് തിരഞ്ഞെടുപ്പ്.

ശമ്പള സ്കെയിൽ : 21,700-43,100 രൂപ.

തസ്‌തികയുടെ പേര് : ഡയറക്ട് എൻട്രി പെറ്റി ഓഫീസർ

വ്യക്തിഗത ഇനമാണെങ്കിൽ ദേശീയ സീനിയർ , വിഭാഗത്തിൽ ആറാം സ്ഥാനമോ ദേശീയ ജൂനിയർ / അന്തസ്സർവകലാശാല വിഭാഗത്തിൽ മൂന്നാം സ്ഥാനമോ നേടിയിരിക്കണം.

തസ്‌തികയുടെ പേര് : സീനിയർ സെക്കൻഡറി റിക്രൂട്ട്

അപേക്ഷകർ അന്താരാഷ്ട്രി ദേശീയ /സംസ്ഥാന അന്തസ്സർവകലാശാല തലത്തിലുള്ള മത്സരങ്ങളിൽ പങ്കെടുത്തിരിക്കണം.

തസ്‌തികയുടെ പേര് : മെട്രിക് റിക്രൂട്ട്

അപേക്ഷകർ അന്താരാഷ്ട്രിയ ദേശീയ സംസ്ഥാനതലത്തിലുള്ള മത്സരങ്ങളിൽ പങ്കെടുത്തിരിക്കണം.

തിരഞ്ഞെടുപ്പ് : തിരഞ്ഞെടുക്കപ്പെടുന്നവരെ ട്രയൽസിനായി ക്ഷണിക്കും.

ഇതിൽ യോഗ്യത നേടുന്നവർക്ക് ആരോഗ്യപരിശോധനയുണ്ടാകും.

മികച്ച നേട്ടങ്ങളുണ്ടാക്കിയ കായികതാരങ്ങൾക്കായിരിക്കും മുൻഗണന.

ഏറ്റവും കുറഞ്ഞത് 157 സെൻറിമീറ്റർ ഉയരം വേണം.

ആനുപാതികമായ ഭാരവും നെഞ്ചളവും ഉണ്ടാകണം.

നെഞ്ച് വികസിക്കുമ്പോൾ ഏറ്റവും കുറഞ്ഞത് അഞ്ച് സെൻറീമീറ്ററെങ്കിലും വികസിക്കണം.

നിശ്ചിത കാഴ്ചശക്തിയും ഉണ്ടാകണം.

ഐ.എൻ.എസ്.ചിൽക്കയിൽ വെച്ചാണ് പരിശീലനം നൽകുക.

ഈ കാലയളവിൽ 14600 രൂപ സ്റ്റെപെൻഡായി ലഭിക്കും.

പരിശീലനത്തിനുശേഷം 15 വർഷത്തേക്കായിരിക്കും സർവീസ്.

അപേക്ഷ സമർപ്പിക്കേണ്ട വിധം


അപേക്ഷ പൂരിപ്പിച്ചതിന് ശേഷം

The Secretary ,
Indian Navy Sports Control Board , 7th Floor ,
Chanakya Bhavan ,
Integrated Head quarters , MoD (Navy) ,
New Delhi 110021

എന്ന വിലാസത്തിൽ അയയ്ക്കണം.

സാധാരണ തപാലിലാണ് അയയ്ക്കേണ്ടത്.

മറ്റ് മാർഗങ്ങളിലയയ്ക്കുന്നവ നിരസിക്കും.

തവിട്ടുനിറത്തിലുള്ള കവർ ഉപയോഗിക്കണം.

കവറിന് പുറത്ത് തസ്തികയുടെ പേര് വിജ്ഞാപനത്തിൽ നിർദേശിച്ചതുപോലെ രേഖപ്പെടുത്തണം.

വിശദവിവരങ്ങളും അപേക്ഷാഫോമും www.joinindiannavy.gov.in എന്ന വെബ്സൈറ്റിലുണ്ട്.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : മാർച്ച് 07.

Important Links
Official Notification Click Here
Apply Online Click Here
More Details Click Here
Exit mobile version