ഇന്ത്യൻ എയർ ഫോഴ്സിന്റെ വിവിധ സ്റ്റേഷനുകളിലും യൂണിറ്റുകളിലുമായി 85 ഒഴിവ്.
ഗ്രൂപ്പ് സി സിവിലിയൻ തസ്തികയിലാണ് അവസരം.
തപാലിൽ അതത് സ്റ്റേഷൻ/യൂണിറ്റിലേക്കാണ് അപേക്ഷ അയക്കേണ്ടത്.
വിശദ വിവരങ്ങൾ ചുവടെ ചേർക്കുന്നു
തസ്തികയുടെ പേര് : സൂപ്രണ്ട് (സ്റ്റോർ)
യോഗ്യത :
- ബിരുദം അല്ലെങ്കിൽ തത്തുല്യം.
- പ്രവൃത്തിപരിചയം അഭിലഷണീയം.
തസ്തികയുടെ പേര് : ലോവർ ഡിവിഷൻ ക്ലർക്ക്
യോഗ്യത :
- പന്ത്രണ്ടാംക്ലാസ് പാസായിരിക്കണം.
- ഇംഗ്ലീഷിൽ മിനിറ്റിൽ 35 വാക്ക് ടൈപ്പിങ് വേഗവും ഹിന്ദിയിൽ മിനിറ്റിൽ 30 വാക്ക് വേഗവും ഉണ്ടായിരിക്കണം.
തസ്തികയുടെ പേര് : ഹിന്ദി ടൈപ്പിസ്റ്റ്
യോഗ്യത :
- പന്ത്രണ്ടാം ക്ലാസ് പാസായിരിക്കണം.
- ഹിന്ദിയിൽ മിനിറ്റിൽ 30 വാക്ക് ടൈപ്പിങ് വേഗം
തസ്തികയുടെ പേര് : സ്റ്റോർ കീപ്പർ
യോഗ്യത :
- പന്ത്രണ്ടാംക്ലാസ് അല്ലെങ്കിൽ തത്തുല്യം.
- പ്രവൃത്തിപരിചയം അഭിലഷണീയം.
തസ്തികയുടെ പേര് : സിവിലിയൻ മെക്കാനിക്കൽ ട്രാൻസ്പോർട്ട് ഡ്രൈവർ (ഓർഡിനറി ഗ്രേഡ്)
യോഗ്യത :
- മെട്രിക്കുലേഷൻ അല്ലെങ്കിൽ തത്തുല്യം.
- ലൈറ്റ് ആൻഡ് ഹെവി ഡ്രൈവിങ് ലൈസെൻസ് ഉണ്ടായിരിക്കണം.
- രണ്ടുവർഷത്തെ പ്രവൃത്തിപരിചയം വേണം.
തസ്തികയുടെ പേര് : കുക്ക് (ഓർഡിനറി ഗ്രേഡ്)
യോഗ്യത :
- മെട്രിക്കുലേഷനും കാറ്ററിങ്ങിൽ സർട്ടിഫിക്കറ്റ്/ഡിപ്ലോമ.
- ഒരുവർഷത്തെ പ്രവൃത്തിപരിചയം.
തസ്തികയുടെ പേര് : പെയിൻറർ (സ്‌കിൽഡ്)
യോഗ്യത :
- പത്താം ക്ലാസ് പാസായിരിക്കണം.
- പെയിൻറർ ട്രേഡിൽ ഇൻഡസ്ട്രിയൽ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ട് സർട്ടിഫിക്കറ്റ്.
- അല്ലെങ്കിൽ ബന്ധപ്പെട്ട ട്രേഡിൽ വിമുക്തഭടനായിരിക്കണം.
തസ്തികയുടെ പേര് : കാർപെൻറർ (സ്കിൽഡ്)
യോഗ്യത :
- പത്താം ക്ലാസ് പാസായിരിക്കണം.
- കാർപെൻറർ ട്രേഡിൽ ഇൻഡസ്ട്രിയൽ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ട് സർട്ടിഫിക്കറ്റ്.
- അല്ലെങ്കിൽ ബന്ധപ്പെട്ട ട്രേഡിൽ വിമുക്തഭടനായിരിക്കണം.
തസ്തികയുടെ പേര് : ഹൗസ് കീപ്പിങ് സ്റ്റാഫ്
യോഗ്യത :
- മെട്രിക്കുലേഷൻ പാസ് അല്ലെങ്കിൽ തത്തുല്യം
തസ്തികയുടെ പേര് : മെസ് സ്റ്റാഫ്
യോഗ്യത :
- മെട്രിക്കുലേഷൻ പാസ് അല്ലെങ്കിൽ തത്തുല്യം.
- ഒരുവർഷത്തെ പ്രവൃത്തിപരിചയം അഭിലഷണീയം.
തസ്തികയുടെ പേര് : മൾട്ടി ടാസ്കിങ് സ്റ്റാഫ്
- യോഗ്യത : മെട്രിക്കുലേഷൻ പാസ് അല്ലെങ്കിൽ തത്തുല്യം.
- ഒരുവർഷത്തെ പ്രവൃത്തിപരിചയം അഭിലഷണീയം.
പ്രായം : 18-25 വയസ്സ്.
ഒ.ബി.സി. വിഭാഗത്തിന് മൂന്നു വർഷവും എസ്.സി/ എസ്.ടി വിഭാഗത്തിന് 5 വർഷവും വയസിളവ് ലഭിക്കും.
തിരഞ്ഞെടുപ്പ് :
എഴുത്തുപരീക്ഷയിലുടെയും സ്കിൽ/ ഫിസിക്കൽ / പ്രാക്ടിക്കൽ ടെസ്റ്റിലൂടെയാണ് തിരഞ്ഞെടുപ്പ് .
ഓരോ തസ്തികയ്ക്കും യോഗ്യതയുമായി ബന്ധപ്പെട്ട സിലബസിലുള്ള ചോദ്യങ്ങളായിരിക്കും ഉണ്ടാവുക.
അപേക്ഷ സമർപ്പിക്കേണ്ട വിധം
വിശദ വിവരങ്ങൾക്കായി ചുവടെ ചേർക്കുന്ന നോട്ടിഫിക്കേഷൻ സന്ദർശിക്കുക
അപേക്ഷ പൂരിപ്പിച്ച് ബന്ധപ്പെട്ട് യുണിറ്റ് സ്റ്റേഷനിലേക്ക് തപാലിൽ അപേക്ഷ അയക്കണം.
അപേക്ഷയോടൊപ്പം രണ്ട് പാസ് പോർട്ട് സൈസ് ഫോട്ടോയും ബന്ധപ്പെട്ട രേഖകളും ഉണ്ടായിരിക്കണം.
കവറിൽ 10 രൂപയുടെ സ്റ്റാംപ് പതിച്ചിരിക്കണം.
കൂടാതെ Application for the Post of ………And Category എന്ന് കൃത്യമായി രേഖപ്പെടുത്തിയിരിക്കണം.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഓഗസ്റ്റ് 24.
Important Links | |
---|---|
Notification | Click Here |