പോസ്റ്റ് പേയ്മെന്റ് ബാങ്കിൽ 650 എക്സിക്യുട്ടീവ് ഒഴിവ്

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : മേയ് 20

ന്യൂഡൽഹി ആസ്ഥാനമായുള്ള ഇന്ത്യ പോസ്റ്റ് പേയ്മെന്റ് ബാങ്കിൽ ഗ്രാമീൺ ഡാക് സേവക് (എക്സിക്യുട്ടീവ്) തസ്തികയിൽ 650 ഒഴിവ്.

കേരളത്തിൽ ഏഴ് ഒഴിവ് ഓൺലൈനായി അപേക്ഷിക്കണം.

രണ്ടുവർഷത്തേക്കുള്ള നിയമനമാണ്.

പ്രവർത്തനമികവിന്റെ അടിസ്ഥാനത്തിൽ നീട്ടിക്കിട്ടാൻ സാധ്യതയുണ്ട്.

യോഗ്യത :

പ്രായം : 20-35 വയസ്സ്.

2022 ഏപ്രിൽ 30 തീയതിവെച്ചാണ് പ്രായം കണക്കാക്കുന്നത്.

30.04.1987-നും 30.04.2002 നും ഇടയിൽ ജനിച്ചവർക്കാണ് അവസരം.

ശമ്പളം : 30,000 രൂപ.

തിരഞ്ഞെടുപ്പ് : ഓൺലൈൻ പരീക്ഷയിലൂടെയാണ് തിരഞ്ഞെടുപ്പ്.

ആവശ്യമെങ്കിൽ ഭാഷാപ്രാവീണ്യപരീക്ഷയും ഉണ്ടാകും.

പരീക്ഷയിൽ ഐ.പി.പി.ബി. ഉത്പന്നങ്ങളെക്കുറിച്ചുള്ള അറിവ്, ബാങ്കിങ്/പേയ്മെന്റ് ബാങ്ക് അറിവ്, കംപ്യൂട്ടർ അവയർനസ്, ഡിജിറ്റൽ പേയ്മെന്റ് /ബാങ്കിങ് ആൻഡ് ടെലികോം അവയർനസ്, ന്യൂമറിക്കൽ എബിലിറ്റി എന്നിവയിൽനിന്ന് 20 വീതം ചോദ്യങ്ങളും ജനറൽ അവയർനസ്, റീസണിങ് എബിലിറ്റി എന്നിവയിൽനിന്ന് 15 വീതം ചോദ്യങ്ങളും ഇംഗ്ലീഷ് ലാംഗ്വേജിൽ നിന്ന് 10 ചോദ്യങ്ങളുമുണ്ടാകും.

90 മിനിറ്റായിരിക്കും പരീക്ഷ.

ഇംഗ്ലീഷ് ഹിന്ദി ഭാഷയിൽ ചോദ്യങ്ങളുണ്ടായിരിക്കും.

വിശദവിവരങ്ങൾക്കും അപേക്ഷിക്കാനും www.ippbonline.com എന്ന വെബ്സൈറ്റ് കാണുക.

അപേക്ഷാഫീസ് 700 രൂപ.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : മേയ് 20.

Important Links
Official Notification Click Here
Apply Online Click Here
More Details Click Here
Exit mobile version