ഗുരുവായൂരിൽ സ്പെഷ്യൽ പൊലീസ് ഒഴിവ്

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : നവംബർ 15

Guruvayur Temple Police Notification 2024 for SPO  : ശബരിമല സീസണിൽ ഗുരുവായൂർ ടെംപിൾ പൊലീസ് സ്റ്റേഷൻ പരിധിയിൽ ക്രമസമാധാന ഡ്യൂട്ടി ചെയ്യുന്നതിനായി സ്പെഷ്യൽ പൊലീസ് ഓഫിസർമാരെ നിയമിക്കുന്നു.

പ്രായം: 25 വയസ്സ് മുതൽ 50 വയസ്സ് വരെ.

യോഗ്യത:

ഗുരുവായൂർ നഗരസഭ പരിധിയിൽ ദക്ഷിണേന്ത്യൻ ഭാഷകൾ അറിയുന്നവർക്കും എൻ.സി.സി, എൻ.എസ്.എസ്., എക്‌സ്‌ സർവീസ്‌ മേഖലയിലുള്ളവർക്കും മുൻഗണന.

നവംബർ13 മുതൽ അപേക്ഷാഫോം ടെംപിൾ പൊലീസ് സ്റ്റേഷനിൽ ലഭിക്കും.

പൂരിപ്പിച്ച അപേക്ഷകൾ നവംബർ 15ന് വൈകിട്ട് 5ന് മുൻപ് സമർപ്പിക്കണം.

തിരിച്ചറിയൽ കാർഡ്, 2 ഫോട്ടോ, മുൻഗണന സർട്ടിഫിക്കറ്റ് എന്നിവയും ചേർക്കണം

വിശദ വിവരങ്ങൾക്ക് ടെംപിൾ പൊലീസ് സ്റ്റേഷനിൽ ബന്ധപ്പെടുക


Exit mobile version