ഡിഫൻസ് സർവീസസ് സ്റ്റാഫ് കോളേജിൽ 83 അവസരം | പത്താം ക്ലാസ്/പ്ലസ് ടു യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : മെയ് 21

തമിഴ്നാട്ടിലെ നീലഗിരിയിൽ വെല്ലിങ്ടണിൽ പ്രവർത്തിക്കുന്ന ഡിഫൻസ് സർവീസസ് സ്റ്റാഫ് കോളേജിൽ വിവിധ തസ്തികകളിലായി 83 ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.

പത്താം ക്ലാസ്/പ്ലസ് ടു യോഗ്യതയുള്ളവർക്ക് തപാൽ മാർഗ്ഗം അപേക്ഷിക്കാം

സ്ഥിരനിയമനമാണ്.

വിശദ വിവരങ്ങൾ ചുവടെ ചേർക്കുന്നു


തസ്‌തികയുടെ പേര് : സ്റ്റെനോഗ്രാഫർ ഗ്രേഡ് II

  1. പ്ലസ് ടു അല്ലെങ്കിൽ തത്തുല്യ യോഗ്യത.
  2. ടൈപ്പിങ് പരിജ്ഞാനം അഭികാമ്യം.

തസ്‌തികയുടെ പേര് : എൽ.ഡി.ക്ലാർക്ക്

  1. പ്ലസ് ടു അല്ലെങ്കിൽ തത്തുല്യ യോഗ്യത.
  2. ടൈപ്പിങ് പരിജ്ഞാനം അഭികാമ്യം. (ഇംഗ്ലീഷ് മിനിറ്റിൽ 35 വാക്കും ഹിന്ദി മിനിറ്റിൽ 30 വാക്കും ടൈപ്പിങ് സ്പീഡ് ഉണ്ടായിരിക്കണം.)

തസ്‌തികയുടെ പേര് : സിവിലിയൻ മോട്ടോർ ഡ്രൈവർ (ഓർഡിനറി ഗ്രേഡ്)

  1. പ്ലസ് ടു അല്ലെങ്കിൽ തത്തുല്യ യോഗ്യത.
  2. ഹെവി വെഹിക്കിൾസ് ഓടിക്കുന്നതിനുള്ള ലൈസെൻസും രണ്ട് വർഷത്തിൽ കുറയാത്ത പ്രവ്യത്തിപരിചയവും അഭികാമ്യം.

തസ്‌തികയുടെ പേര് : സുഖാനി

  1. പ്ലസ് ടു അല്ലെങ്കിൽ തത്തുല്യ യോഗ്യത.
  2. നീന്തൽ അറിഞ്ഞിരിക്കണം.
  3. സെയിലിങ് അറിവും ചെറിയ ബോട്ടുകളിലെ രണ്ട് വർഷത്തിൽ കുറയാത്ത പ്രവ്യത്തിപരിചയവും
  4. ബോർഡ് മോട്ടോറുകൾ കൈകാര്യം ചെയ്യുന്നതിൽ പ്രാവീണ്യം.

അല്ലെങ്കിൽ

  1. ഇന്ത്യൻ നാവികസേനയുടെ മുൻനിര സീമാൻ റാങ്കിലുള്ള മുൻ നാവികർ ആയിരിക്കണം.

തസ്‌തികയുടെ പേര് : കാർപ്പെൻറർ

  1. അംഗീകൃത ബോർഡിൽ നിന്നോ യൂണിവേഴ്സിറ്റിയിൽ നിന്നോ പന്ത്രണ്ടാം ക്ലാസ് അല്ലെങ്കിൽ തത്തുല്യമായ യോഗ്യത.
  2. ഒരു അംഗീകൃത ഓർഗനൈസേഷനിൽ നിന്നുള്ള രണ്ട് വർഷത്തെ പ്രവ്യത്തിപരിചയം അല്ലെങ്കിൽ ട്രേഡ് .

അല്ലെങ്കിൽ

  1. അംഗീകൃത സ്ഥാപനത്തിൽ നിന്നുള്ള കാർപെന്റർ (വ്യവസായ പരിശീലന ഇൻസ്റ്റിറ്റ്യൂട്ട് പാസ്) സർട്ടിഫിക്കറ്റ്.
  2. ഒരു അംഗീകൃത ഓർഗനൈസേഷനിൽ നിന്നുള്ള രണ്ട് വർഷത്തെ പ്രവ്യത്തിപരിചയം അല്ലെങ്കിൽ ട്രേഡ് .

തസ്‌തികയുടെ പേര് : മൾട്ടി ടാസ്കിങ് സ്റ്റാഫ്

  1. അംഗീകൃത ബോർഡ് / ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് മെട്രിക്കുലേഷൻ പാസ് അല്ലെങ്കിൽ തത്തുല്യ യോഗ്യത.

സംവരണവിഭാഗക്കാർക്ക് വയസ്സിളവ് ബാധകമാണ്.

അപേക്ഷ സമർപ്പിക്കേണ്ട വിധം


വിജ്ഞാപനത്തിനോടപ്പം കൊടുത്തിട്ടുള്ള അപേക്ഷാഫോം പൂരിപ്പിച്ച ശേഷം , അനുബന്ധ രേഖകളുമായി അപേക്ഷ
The Commandant,
Defence Services Staff College,
Wellington (Nilgiris) – 643 231,
Tamil Nadu. എന്ന വിലാസത്തിലേക്ക് അയക്കണം.

അപേക്ഷ കവറിനു പുറത്ത് “APPLICATION FOR THE POST OF ____________________ “ എന്ന് രേഖപ്പെടുത്തിരിക്കണം

വിശദവിവരങ്ങൾക്ക് www.dssc.gov.in എന്ന വെബ്സൈറ്റ് കാണുക.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : മെയ് 21.

Important Links
Official Notification & Application Form Click Here
More Details Click Here
Exit mobile version