ഡി.ആർ.ഡി.ഒയിൽ 73 അപ്രന്റിസ് ഒഴിവ്

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : സെപ്റ്റംബർ 02

ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്മെന്റ് ഓർഗനൈസേഷന് (ഡി.ആർ.ഡി.ഒ) കീഴിൽ ഒഡിഷയിലെ ചാന്ദിപുരിലുള്ള പ്രൂഫ് ആൻഡ് എക്സ്പെരിമെന്റൽ എസ്റ്റാബ്ലിഷ്മെന്റിൽ (പി.എക്സ്.ഇ) അപ്രന്റിസ്ഷിപ്പിന് അപേക്ഷ ക്ഷണിച്ചു.

ബി.ഇ , ബി.ടെക് , ഡിപ്ലോമ , ഐ.ടി.ഐ.ക്കാർക്കാണ് അവസരം.

ഒരുവർഷമാണ് അപ്രന്റിസ്ഷിപ്പ് കാലാവധി.

ഗ്രാജുവേറ്റ് അപ്രന്റിസ് : 09 

യോഗ്യത : ബന്ധപ്പെട്ട വിഷയത്തിൽ ബി.ഇ/ ബി.ടെക്.

സ്റ്റൈപ്പൻഡ് : 9,000 രൂപ.

ടെക്നീഷ്യൻ അപ്രന്റിസ് : 42

യോഗ്യത : ബന്ധപ്പെട്ട വിഷയത്തിൽ എൻജിനീയറിങ് ഡിപ്ലോമ.

സ്റ്റൈപ്പൻഡ് : 8,000 രൂപ.

ട്രേഡ് അപ്രന്റിസ് : 22 

സ്റ്റൈപ്പൻഡ് :

2019 മുതൽ 2022 വരയുള്ള വർഷങ്ങളിൽ പാസായവർക്കാണ് അപേക്ഷിക്കാൻ അവസരം.

അപേക്ഷ സമർപ്പിക്കേണ്ട വിധം


ഗ്രാജുവേറ്റ് , ടെക്നീഷ്യൻ അപ്രനിസ്ഷിപ്പിന് അപേക്ഷിക്കുന്നവർ www.mhrdnats.gov.in എന്ന വെബ്സൈറ്റിലും ട്രേഡ് അപ്രന്റ്സ്ഷിപ്പിന് അപേക്ഷിക്കുന്നവർ www.apprenticeshipindia.gov.in- ലും രജിസ്റ്റർ ചെയ്തവരായിരിക്കണം.

വിശദവിവരങ്ങളും അപേക്ഷാഫോമും www.drdo.gov.in എന്ന വെബ്സൈറ്റിൽ ലഭിക്കും.

അപേക്ഷാഫോം ടൈപ്പ് ചെയ്ത് hrd.pxe@gov.in എന്ന വിലാസത്തിലേക്ക് ഇ – മെയിൽ വഴി അയക്കണം.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : സെപ്റ്റംബർ 02.

Important Links
Official Notification & Application form Click Here
More Details Click Here
Exit mobile version