കോവിഡ് 19 പ്രതിരോധപ്രവർത്തനങ്ങളുടെ ഭാഗമായി പാലക്കാട് കഞ്ചിക്കോടുള്ള കിൻഫ്രയിൽ ജില്ലാ പഞ്ചായത്തിൻറെ നേതൃത്വത്തിൽ സജ്ജീകരിക്കുന്ന ഫസ്റ്റ് ലൈൻ ട്രീറ്റ്മെൻറ് സെൻററിലേക്ക് 100 ശുചീകരണപ്രവർത്തകരെ ആവശ്യമുണ്ട്.
വടകരപ്പതി , എലപ്പുള്ളി , മരുതറോഡ് , പുതുശ്ശേരി ഗ്രാമപ്പഞ്ചായത്തുകളിൽ നിന്നുള്ളവർക്ക് മുൻഗണന .
തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ആരോഗ്യവകുപ്പിൻറെ നേതൃത്വത്തിൽ പരിശീലനം നൽകും .
താത്പര്യമുള്ളവർ പേര് , വിലാസം , വയസ്സ് , ഫോൺ നമ്പർ എന്നിവ സഹിതം tscpkd@gmail.com എന്ന ഇ – മെയിൽ വഴിയോ 0491- 2505710 എന്ന ഫോൺ നമ്പറിലോ ബന്ധപ്പെടണം .