സി.ആര്‍.പി.എഫില്‍ 789 പാരാമെഡിക്കല്‍ സ്റ്റാഫ് : ഓഗസ്റ്റ് 31 വരെ അപേക്ഷിക്കാം

കേരളത്തിലും പരീക്ഷാകേന്ദ്രം

സെന്‍ട്രല്‍ റിസര്‍വ് പോലീസ് ഫോഴ്‌സില്‍ പാരാമെഡിക്കല്‍ സ്റ്റാഫ് വിഭാഗത്തില്‍ 789 ഒഴിവുണ്ട്. സ്ത്രീകള്‍ക്കും പുരുഷന്മാർക്കും അപേക്ഷിക്കാം.

താത്കാലിക ഒഴിവുകളാണ്. സ്ഥിരപ്പെടുത്താനും സാധ്യതയുണ്ട്.

ഓണ്‍ലൈനായി അപേക്ഷിക്കണം.

തസ്തിക, ഒഴിവുകളുടെ എണ്ണം, കാറ്റഗറി,യോഗ്യത എന്ന ക്രമത്തില്‍ ചുവടെ ചേർക്കുന്നു.


ഒഴിവുകളുടെ എണ്ണത്തിൽ മാറ്റം വരാൻ സാധ്യതയുണ്ട്.

തസ്തിക ഒഴിവുകളുടെ എണ്ണം
ഇൻസ്‌പെക്ടർ (ഡയറ്റിഷ്യൻ) 01
സബ്ബ് ഇന്‍സ്‌പെക്ടര്‍ 183
അസിസ്റ്റന്റ് സബ്ബ് ഇന്‍സ്‌പെക്ടര്‍ 158
ഹെഡ് കോണ്‍സ്റ്റബിള്‍ 442
വെറ്ററിനറി ഹെഡ് കോണ്‍സ്റ്റബിള്‍ 05

 

 

 

 

 

 

 

 

 

 

പ്രായപരിധിയില്‍ എസ്.സി./എസ്.ടി. വിഭാഗത്തിന് അഞ്ചുവര്‍ഷവും ഒ.ബി.സി. വിഭാഗത്തിന് മൂന്നുവര്‍ഷവും ഇളവ് ലഭിക്കും.

വിശദ വിവരങ്ങൾക്ക് ചുവടെ ചേർക്കുന്ന നോട്ടിഫിക്കേഷൻ കാണുക.

[pdf-embedder url=”http://jobsinmalayalam.com/wp-content/uploads/2020/08/Notification-for-recruitment-of-paramedical-staff-2020.pdf” title=”Notification for recruitment of paramedical staff-2020″]
കായിക ക്ഷമതാ പരീക്ഷ
ടെസ്റ്റ് പുരുഷൻ സ്ത്രീകൾ
ഓട്ടം ഏഴുമിനിറ്റ് 30 സെക്കന്റിൽ ഒരു മൈൽ ആറു മിനിറ്റിൽ 800 മീറ്റർ
ലോങ്ങ് ജംപ് 10 അടി (മൂന്ന് അവസരം) 6 അടി (മൂന്ന് അവസരം)
ഹൈ ജംപ് 3 അടി (മൂന്ന് അവസരം) 2.5 അടി (മൂന്ന് അവസരം)

തിരഞ്ഞെടുപ്പ് 


മൂന്നുഘട്ടത്തിലൂടെയാണ് തിരഞ്ഞെടുപ്പ്. ആദ്യഘട്ടത്തില്‍ ശാരീരിക, കായികക്ഷമത പരിശോധനയാണ്. രണ്ടാംഘട്ടത്തില്‍ രണ്ടുമണിക്കൂര്‍ ദൈര്‍ഘ്യമുള്ള പരീക്ഷയുണ്ടായിരിക്കും. തിരുവനന്തപുരത്തെ പള്ളിപ്പുറവും പരീക്ഷാകേന്ദ്രമാണ്. മൂന്നാംഘട്ടത്തില്‍ ട്രേഡ് ടെസ്റ്റും സര്‍ട്ടിഫിക്കറ്റ് പരിശോധനയുമാണുള്ളത്. നാലാംഘട്ടത്തിലാണ് മെഡിക്കല്‍ പരിശോധന.

അപേക്ഷിക്കേണ്ട വിധം


വിശദമായ വിജ്ഞാപനത്തോടൊപ്പം www.crpf.gov.in എന്ന വെബ്‌സൈറ്റില്‍ അപേക്ഷയുടെ മാതൃക നല്‍കിയിട്ടുണ്ട്. അപേക്ഷയും രണ്ട് ഫോട്ടോയും അനുബന്ധരേഖകളും സഹിതം DIGP, Group Centre, CRPF, Bhopal, Village-Bangrasia, Taluk-Huzoor, District-Bhopal, M.P.-462045 എന്ന വിലാസത്തിലേക്ക് അയയ്ക്കണം.

അപേക്ഷയുടെ കവറിനുപുറത്ത് Central Reserve Police Force Paramedical Staff Examination എന്ന് രേഖപ്പെടുത്തണം. കൂടാതെ അപേക്ഷിക്കുന്ന തസ്തികയുടെ പേരും രേഖപ്പെടുത്തിയിരിക്കണം.

അപേക്ഷ അയക്കേണ്ട അവസാന തീയതി: ഓഗസ്റ്റ് 31.

Important Links
Official Notification Click Here
More Info Click Here
Exit mobile version