Please wear masks while going out in public places.

Job Notifications10/+2 JobsGovernment JobsITI/Diploma JobsJobs @ KeralaKerala Govt JobsLatest UpdatesPart Time Jobs

കേരളത്തിലെ ഏറ്റവും പുതിയ ജോലി ഒഴിവുകൾ

കേരളത്തിലെ ഏറ്റവും പുതിയ തൊഴിലവസരങ്ങൾ ഇവിടെ ഉൾക്കൊള്ളിച്ചിരിക്കുന്നു.


കേരളത്തിലെ ഏറ്റവും പുതിയ ജോലി ഒഴിവുകൾ


 • ഇലക്ട്രീഷ്യൻ ഒഴിവ്


ആലപ്പുഴയിലെ ഒരു അർദ്ധ സർക്കാർ സ്ഥാപനത്തിൽ ഇലക്ട്രീഷ്യൻ തസ്തികയിൽ താത്കാലിക ഒഴിവ്.

ഇലക്ട്രിക്കൽ എൻജിനിയറിംഗ് ഡിപ്ലോമയാണ് യോഗ്യത.

ഇതിന്റെ അഭാവത്തിൽ 18 മാസത്തെ ഇലക്ട്രീഷ്യൻ കോഴ്‌സും അപ്രന്റീസ്ഷിപ്പും പൂർത്തിയാക്കിയതിന്റെ ഐ.ടി.ഐ നൽകുന്ന സർട്ടിഫിക്കറ്റുള്ളവരെ പരിഗണിക്കും.

പ്രശസ്തമായ ഫിലിം സ്റ്റുഡിയോയിൽ രണ്ട് വർഷത്തെ പ്രവൃത്തിപരിചയം വേണം.

19,000-43,600 രൂപയാണ് പ്രതിമാസ ശമ്പളം.

18നും 41നും മദ്ധ്യേ പ്രായമുള്ള, നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർഥികൾ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം അതത് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളിൽ ജൂലൈ 19നു മുൻപ് രജിസ്റ്റർ ചെയ്യണം.


 • നോർക്ക റൂട്ട്സ് വഴി 23 നഴ്സുമാർ സൗദിയിലേക്ക്: പുതിയ അപേക്ഷ ക്ഷണിച്ചു


സൗദി ആരോഗ്യമന്ത്രാലയത്തിനു കീഴിലുള്ള ആശുപത്രികളിലേക്കുള്ള സ്റ്റാഫ് നഴ്സ്/ രജിസ്റ്റേർഡ് നഴ്സ് ഒഴിവുകളിലേക്ക് മെയ് 29 മുതൽ ജൂൺ മൂന്നു വരെ കൊച്ചിയിൽ നടന്ന അഭിമുഖത്തിൽ നോർക്ക റൂട്ട്സ് മുഖേന 23 പേർ തെരഞ്ഞെടുക്കപ്പെട്ടു. ബാക്കിയുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കി 90 ദിവസത്തിനകം ഇവർ സൗദി അറേബ്യയിൽ ജോലിയിൽ പ്രവേശിക്കുന്നതിനുള്ള നടപടികൾ നോർക്ക റൂട്ട്സ് ആരംഭിച്ചു.

വരുന്ന മാസങ്ങളിൽ കൊച്ചി, ബംഗളൂരു, ഹൈദരാബാദ് എന്നിവിടങ്ങളിൽ സൗദി ആരോഗ്യമന്ത്രാലയം നടത്തുന്ന അഭിമുഖങ്ങളിൽ നോർക്ക റൂട്ട്സ് വഴി പങ്കെടുക്കാൻ ഇപ്പോൾ അപേക്ഷിക്കാം. ബി.എസ്.സി/ പോസ്റ്റ് ബി.എസ്.സി നഴ്സിങ്ങും കുറഞ്ഞത് രണ്ടു വർഷത്തെ പ്രവൃത്തിപരിചയവുമുള്ള വനിതാ നഴ്സുമാർക്കാണ് അവസരം.

സൗദി ആരോഗ്യമന്ത്രാലയം നടത്തുന്ന അഭിമുഖങ്ങളിൽ പങ്കെടുക്കുന്നതിന് അനുമതിയുള്ള 33 ഏജൻസികളിൽ ഉൾപ്പെട്ടിട്ടുള്ള ആകെയുള്ള മൂന്ന് സർക്കാർ ഏജൻസികളിൽ ഒന്നാണ് നോർക്ക റൂട്ട്സ്. സുതാര്യമായും നിയമപരമായും ഏറ്റവും കുറഞ്ഞ സമയത്തിനുള്ളിൽ റിക്രൂട്ട്മെന്റ് നടപടികൾ പൂർത്തിയാക്കുന്നു എന്നതാണ് നോർക്ക റൂട്ട്സിന്റെ പ്രത്യേകത. കേന്ദ്ര സർക്കാർ നിശ്ചയിച്ചിട്ടുള്ള 30,000 രൂപ മാത്രമാണ് സർവീസ് ചാർജായി ഈടാക്കുന്നത്.

നോർക്ക റൂട്ട്സ് വഴി ഇന്റർവ്യൂവിൽ പങ്കെടുക്കാൻ ഉദ്ദേശിക്കുന്നവർ rmt3.norka@kerala.gov.in എന്ന ഇ-മെയിൽ വിലാസത്തിൽ അവരുടെ ബയോഡാറ്റ, ആധാർ, എക്സ്പീരിയൻസ് സർട്ടിഫിക്കറ്റ്, സ്റ്റിൽ വർക്കിംഗ് സർട്ടിഫിക്കറ്റ്, ഡിഗ്രി സർട്ടിഫിക്കറ്റ് ഫോട്ടോ (ജെ പി ജി ഫോർമാറ്റ്, വൈറ്റ് ബാക്ക്ഗ്രൗണ്ട് ) അയച്ച് രജിസ്റ്റർ ചെയ്യാവുന്നതാണ്. അപേക്ഷകർ അഭിമുഖത്തിൽ പങ്കെടുക്കാൻ താത്പര്യപ്പെടുന്ന സ്ഥലം കൂടി മെയിലിൽ പരാമർശിക്കേണ്ടതാണ്. കൊച്ചിൻ, ബംഗളൂരു, ഹൈദരാബാദ്, ന്യൂദൽഹി എന്നിവയിൽ സൗകര്യപ്രദമായത് തെരഞ്ഞെടുക്കാവുന്നതാണ്. അപേക്ഷ സമർപ്പിക്കുന്ന എല്ലാ ഉദ്യോഗാർഥികളെയും നോർക്ക റൂട്ട്സിൽ നിന്നും ഇ-മെയിൽ/ ഫോൺ മുഖേന ബന്ധപ്പെടുന്നതായിരിക്കും. കൂടുതൽ ഒഴിവുകൾ സൗദിയിൽ വരും വർഷങ്ങളിൽ പ്രതീക്ഷിക്കുന്നുണ്ട്.

സംശയനിവാരണത്തിന് നോർക്ക റൂട്ട്സിന്റെ ടോൾ ഫ്രീ നമ്പറിൽ 18004253939 ഇന്ത്യയിൽ നിന്നും +91 8802 012345 വിദേശത്തു നിന്നും (മിസ്ഡ് കോൾ സൗകര്യം) ബന്ധപ്പെടാവുന്നതാണ്. www.norkaroots.org എന്ന വെബ്സൈറ്റിലും വിശദാംശം ലഭിക്കും. നോർക്ക റൂട്ട്സിനു മറ്റു സബ് ഏജന്റുമാർ ഇല്ല. അത്തരത്തിൽ ആരെങ്കിലും ഉദ്യോഗാർഥികളെ സമീപിക്കുകയാണെങ്കിൽ നോർക്ക റൂട്ട്സിന്റെ ശ്രദ്ധയിൽപ്പെടുത്തണം.


 • താത്കാലിക നിയമനം


സൈനിക ക്ഷേമ വകുപ്പിനു കീഴിലുള്ള കെക്‌സ്‌കോൺ മുഖാന്തിരം കേരളഫെഡിന്റെ കരുനാഗപ്പള്ളി ഓയിൽ കോംപ്ലക്‌സിൽ നിലവിലുള്ള ഒഴിവുകളിലേക്ക് താത്കാലിക നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. അസിസ്റ്റന്റ് മാനേജർ (ഫിനാൻസ് ആൻഡ് ഓഡിറ്റ്), അക്കൗണ്ടന്റ് എന്നീ തസ്തികകളിലാണ് ഒഴിവുകൾ.

യോഗ്യരായ വിമുക്ത ഭടൻമാർക്കും അവരുടെ ആശ്രിതർക്കും അപേക്ഷിക്കാം.

അസിസ്റ്റന്റ് മാനേജർ തസ്തികയിൽ നിയമിക്കപ്പെടുന്നവർക്ക് പ്രതിമാസം 44,020 രൂപയും അക്കൗണ്ടന്റ് തസ്തികയിൽ 21,175 രൂപയും വേതനമായി ലഭിക്കും.

വെള്ളക്കടലാസിൽ തയാറാക്കിയ അപേക്ഷയും യോഗ്യത തെളിയിക്കുന്ന പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റുകളുടെ പകർപ്പുകളും
ഡയറക്ടർ,
സൈനിക് വെൽഫെയർ ആൻഡ് എം.ഡി.
കെക്‌സ്‌കോൺ,
കേരളാ സ്റ്റേറ്റ് എക്‌സ് സർവീസ്‌മെൻ കോർപ്പറേഷൻ,
റ്റി.സി. 25/838, അമൃത ഹോട്ടലിന് എതിർ വശം,
തൈക്കാട്, തിരുവനന്തപുരം-695014 എന്ന വിലാസത്തിലോ kex_con@yahoo.co.in എന്ന ഇ-മെയിലിലോ ലഭിക്കണം.

അവസാന തീയതി : ജൂലൈ 15.

കൂടുതൽ വിവരങ്ങൾക്ക്: 0471 2320772, 2320771.


 • ജോലി ഒഴിവ്


വെള്ളനാട് ബ്ലോക്ക് പഞ്ചായത്തിൽ കുറ്റിച്ചൽ പ്രവർത്തിക്കുന്ന മന്തിക്കളം പകൽവീടിൽ ഒരു കെയർടേക്കർ (സ്ത്രീ) തസ്തികയിലും കാട്ടാക്കട കുളത്തോട്ടുമല വൃദ്ധസദനത്തിൽ രണ്ടു മൾട്ടി ടാസ്‌ക്ക് കെയർ പ്രൊവൈഡർ (പുരുഷൻ) തസ്തികയിലും ഒഴിവുണ്ട്.

അപേക്ഷകർ എസ്.എസ്.എൽ.സി പാസായവരും ജെറിയാട്രിക് കെയറിൽ പരിജ്ഞാനമുള്ളവരുമായിരിക്കണം.

പ്രായപരിധി 25നും 45നും ഇടയ്ക്ക്. ബ്ലോക്ക് പഞ്ചായത്ത് പരിധിയിലുള്ളവർക്ക് മുൻഗണന.

അപേക്ഷ ലഭിക്കേണ്ട അവസാന തീയതി : ജൂലൈ 15.

അപേക്ഷകൾ
ശിശുവികസന പദ്ധതി ഓഫീസർ,
ഐ.സി.ഡി.എസ് വെള്ളനാട്,
വെള്ളനാട് പി.ഒ., 695543 വിലാസത്തിൽ ലഭിക്കണം.

കൂടുതൽ വിവരങ്ങൾക്ക് 8289849293 എന്ന നമ്പരിൽ ബന്ധപ്പെടാം.


 • ലാബ് ടെക്നീഷ്യന്‍, ആയുര്‍വേദ നേഴ്സ് ഒഴിവ്


ഭാരതീയ ചികിത്സാ വകുപ്പ് നാഷണല്‍ ആയുഷ് മിഷന്‍ മുഖേന ഒഴിവുള്ള ലാബ് ടെക്നീഷ്യന്‍ ആയുര്‍വേദ നേഴ്സ് തസ്തികയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനത്തിനുള്ള അഭിമുഖം ജൂലൈ 19 ന് രാവിലെ 10 മണിക്ക് ഇടുക്കി ആയുര്‍വേദ ജില്ലാ മെഡിക്കല്‍ ഓഫീസില്‍ നടത്തും. സര്‍ക്കാര്‍ അംഗീകൃത യോഗ്യതയുള്ളവര്‍ മാത്രം ഹാജരാവുക ഫോണ്‍. 9645415656


 • ഫാർമസിസ്റ്റ് നിയമനം


വിളക്കുടി കുടുംബാരോഗ്യകേന്ദ്രത്തിൽ ഫാർമസിസ്റ്റിന്റെ ഒഴിവിലേക്കു താൽക്കാലികാടിസ്ഥാനത്തിൽ എച്ച്.എം.സി. വഴി നിയമനം നടത്തും. സ്ഥിരം ഫാർമസിസ്റ്റ് എത്തുന്നതുവരെയാണ് നിയമനം. ജൂലൈ 19ന് ഉച്ചയ്ക്ക് രണ്ട് മണിക്കു വിളക്കുടി കുടുംബാരോഗ്യകേന്ദ്രം കോൺഫറൻസ് ഹാളിലാണ് വാക്ക്-ഇൻ-ഇന്റർവൂ. യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റും തിരിച്ചറിയൽ രേഖകളും കരുതണം.


 • അസിസ്റ്റന്റ് ഇൻസ്ട്രക്ടർ ഒഴിവ്


തിരുവനന്തപുരം മണ്ണന്തല സർക്കാർ കൊമേഴ്‌സ്യൽ ഇൻസ്റ്റിറ്റ്യൂട്ടിൽ അസിസ്റ്റന്റ് ഇൻസ്ട്രക്ടർ തസ്തികയിലേക്ക് താല്ക്കാലികാടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് ജൂലൈ 20നു രാവിലെ 10ന് എഴുത്തുപരീക്ഷയും അഭിമുഖവും നടത്തും. ബി.കോം (റെഗുലർ) ഡിപ്ലോമ ഇൻ സെക്രട്ടേറിയൽ പ്രാക്ടീസ് യോഗ്യതയുള്ള താത്പര്യമുള്ള ഉദ്യോഗാർഥികൾ അന്നേ ദിവസം യോഗ്യതയും എക്‌സ്പീരിയൻസും തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളുമായി നേരിട്ടു ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക്: 0471-2540494.


 • ആർ.സി.സിയിൽ അസിസ്റ്റന്റ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ


തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററിൽ അസിസ്റ്റന്റ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ (അഡ്മിനിസ്‌ട്രേഷൻ) തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ജൂലൈ 21നു വൈകിട്ടു മൂന്നു വരെ അപേക്ഷ സ്വീകരിക്കും. വിശദ വിവരങ്ങൾക്കും അപേക്ഷാ ഫോറത്തിനും www.rcctvm.gov.in.


 • കരാർ നിയമനം


തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററിൽ അസിസ്റ്റന്റ് അഡ്മിനിസ്‌ട്രേറ്റിവ് ഓഫീസർ (അഡ്മിനിസ്‌ട്രേഷൻ) തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തും. ജൂലൈ 21ന് വൈകിട്ട് 3 വരെ അപേക്ഷ സ്വീകരിക്കും.

വിശദ വിവരങ്ങൾക്കും അപേക്ഷാഫോമിനും : www.rcctvm.gov.in സന്ദർശിക്കുക


 • ഡാറ്റ എൻട്രി ഓപ്പറേറ്റർ ഒഴിവ്


സംസ്ഥാന വനിത ശിശു വികസന വകുപ്പിനു കീഴിലെ നിർഭയ സെല്ലിൽ ഡാറ്റ എൻട്രി ഓപ്പറേറ്ററുടെ കരാർ ഒഴിവുണ്ട്. എസ്.എസ്.എൽ.സി, ഇംഗ്ലീഷ്-മലയാളം ടൈപ്പ് റൈറ്റിംഗ്, കമ്പ്യൂട്ടർ പരിജ്ഞാനം എന്നീ യോഗ്യതയുള്ള ഉദ്യോഗാർഥികൾ ജൂലൈ 20ന് രാവിലെ 10ന് തിരുവനന്തപുരം ബേക്കറി ജംഗ്ഷന് അടുത്തുള്ള ചെമ്പകനഗർ ഹൗസ് നം.40 ൽ പ്രവർത്തിക്കുന്ന നിർഭയ സെൽ ഓഫീസിൽ ഇന്റർവ്യൂവിന് ഹാജരാകണമെന്ന് സ്റ്റേറ്റ് കോ-ഓർഡിനേറ്റർ അറിയിച്ചു.


 • എൻജിനീയർ, ഓവർസീയർ ഒഴിവ്


പട്ടികവർഗ വികസന വകുപ്പിൽ 200 അക്രഡിറ്റഡ് എൻജിനീയർ, ഓവർസീയർ തസ്തികയിൽ സിവിൽ എൻജിനിയറിങ് ബിരുദമോ ബി.ടെക്/ഡിപ്ലോമയോ/ഐ.ടി.ഐ സർട്ടിഫിക്കറ്റോ പാസായ പട്ടികവർഗക്കാരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. അവസാന തീയതി ജൂലൈ 23 വൈകിട്ട് 5 മണി. കൂടുതൽ വിവരങ്ങൾക്ക്: www.stdd.kerala.gov.in.


 • സിസ്റ്റം അഡ്മിനിസ്‌ട്രേറ്റർ


കേരള വന ഗവേഷണ സ്ഥാപനത്തിൽ 29 ഡിസംബർ 2024 വരെ കാലാവധിയുള്ള ഒരു സമയ ബന്ധിത ഗവേഷണ പദ്ധതിയായ ‘എസ്റ്റാബ്ലിഷ്‌മെന്റ് ആൻഡ് മെയ്ന്റനൻസ് ഓഫ് ദി സെന്റർ ഫോർ സിറ്റിസൺ സയൻസ് ആൻഡ് ബയോഡൈവേഴ്‌സിറ്റി ഇൻഫോർമാറ്റിക്‌സിൽ’ ഒരു സിസ്റ്റം അഡ്മിനിസ്‌ട്രേറ്റർ/ കമ്പ്യൂട്ടർ പ്രോഗ്രാമർ താത്കാലിക ഒഴിവിലേക്ക് നിയമിക്കുന്നതിനായി ഓൺലൈനായി അപേക്ഷ ക്ഷണിച്ചു. വിശദവിവരങ്ങൾ കേരള വന ഗവേഷണ സ്ഥാപനത്തിന്റെ www.kfri.res.in എന്ന വെബ്‌സൈറ്റിൽ ലഭിക്കും.


 • അക്രഡിറ്റഡ് എൻജിനിയർ, ഓവർസിയർ നിയമനം


പട്ടികജാതി വികസന വകുപ്പിന്റെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും വിവിധ പദ്ധതികളുടെ നിർവഹണത്തിൽ പങ്കാളികളാകാൻ അക്രഡിറ്റഡ് എൻജിനിയർ/ ഓവർസിയർമാരെ താത്കാലികാടിസ്ഥാനത്തിൽ ഒരു വർഷത്തേക്ക് നിയമിക്കുന്നു. 18,000 രൂപ പ്രതിമാസ ഓണറേറിയം ലഭിക്കും. 300 ഒഴിവുകളാണുള്ളത്. പട്ടികജാതി വിഭാഗത്തിൽപ്പെട്ട സിവിൽ എൻജിനിയറിങ്, ബി.ടെക്/ ഡിപ്ലോമ/ ഐ.ടി.ഐ പാസായവർക്ക് അപേക്ഷിക്കാം. പ്രായം 21നും 35നും മദ്ധ്യേ.

ജാതി, വിദ്യാഭ്യാസ യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പ് സഹിതം അപേക്ഷ ജൂലൈ 23ന് വൈകിട്ട് 5ന് മുമ്പ് ബന്ധപ്പെട്ട ജില്ലാ പട്ടികജാതി വികസന ഓഫീസിൽ സമർപ്പിക്കണം. അപേക്ഷ ഫോമും കൂടുതൽ വിവരങ്ങളും ബന്ധപ്പെട്ട ബ്ലോക്ക്/ മുൻസിപ്പാലിറ്റി/ കോർപ്പറേഷൻ/ ജില്ലാ പട്ടികജാതി വികസന ഓഫീസുകളിൽ ലഭിക്കും.


 • അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലിൽ അസിസ്റ്റന്റ്


കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലിൽ അസിസ്റ്റന്റിന്റെ മൂന്ന് ഒഴിവുകളിൽ കരാർ അടിസ്ഥാനത്തിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ ജൂലൈ 30 വരെ സ്വീകരിക്കും.

കൂടുതൽ വിവരങ്ങൾക്ക് www.keralaadministrativetribunal.gov.in സന്ദർശിക്കുക.


 • വിവരാവകാശ കമ്മിഷണർ നിയമനം


കേരള സംസ്ഥാന വിവരാവകാശ കമ്മീഷനിലെ വിവരാവകാശ കമ്മീഷണറുടെ നിലവിലുള്ള ഒരു ഒഴിവിൽ അപേക്ഷ ക്ഷണിച്ചു. വിവരാവകാശ നിയമം 2005, വിവരവകാശ നിയമം ഭേദഗതി ആക്ട് 2019 എന്നിവയിൽ നിഷ്‌കർഷിച്ചിട്ടുള്ള പ്രവൃത്തി പരിചയം, കഴിവ് തെളിയിച്ചിട്ടുള്ള മേഖലകൾ തുടങ്ങിയ വിവരങ്ങൾ സഹിതം ആഗസ്റ്റ് 5ന് വൈകുന്നേരം 5 മണിക്ക് മുമ്പ് പ്രിൻസിപ്പൽ സെക്രട്ടറി, പൊതുഭരണ (ഏകോപനം) വകുപ്പ്, ഗവൺമെന്റ് സെക്രട്ടറിയേറ്റ്, തിരുവനന്തപുരം -695 001 എന്ന വിലാസത്തിൽ അപേക്ഷ അയയ്ക്കണം. വൈകിക്കിട്ടുന്ന അപേക്ഷകൾ പരിഗണിക്കില്ല. കൂടുതൽ വിവരങ്ങളും അപേക്ഷിക്കാവാനുള്ള പ്രൊഫോർമയും www.gad.kerala.gov.in ൽ ലഭ്യമാണ്.


 • വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നിയമനം


തിരുവനന്തപുരത്ത് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് വൈറോളജിയിലെ വിവിധ തസ്തികകളിലേക്ക് നേരിട്ടോ ഡെപ്യൂട്ടെഷൻ വഴിയോ നിയമനം നടത്തുന്നു.

 • സീനിയർ പ്രിൻസിപ്പൽ സയന്റിസ്റ്റ് (1 ),
 • സയന്റിസ്റ്റ് – E II (6) ,
 • സയന്റിസ്റ്റ് – C (2) എന്നിങ്ങനെയാണ് ഒഴിവുകൾ.

അപേക്ഷാ ഫോമിനും കൂടുതൽ വിവരങ്ങൾക്കും www.iav.kerala.gov.in സന്ദർശിക്കാം.

അപേക്ഷ സ്വീകരിക്കുന്ന അവസാന തിയ്യതി : ഓഗസ്റ്റ് 31.


Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!