Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

Job Notifications10/+2 JobsGovernment JobsITI/Diploma JobsJobs @ KeralaKerala Govt JobsLatest UpdatesPart Time Jobs

കേരളത്തിലെ ഏറ്റവും പുതിയ ജോലി ഒഴിവുകൾ

Table of Contents

Jobs In Kerala | Latest Kerala Jobs | കേരളത്തിലെ ഏറ്റവും പുതിയ തൊഴിലവസരങ്ങൾ ഇവിടെ ഉൾക്കൊള്ളിച്ചിരിക്കുന്നു.


Job News: വിവിധ സർക്കാർ സ്ഥാപനങ്ങളിലെ താത്കാലിക ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു


🆕 ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം

 

ചന്ദനത്തോപ്പ് സര്‍ക്കാര്‍ ഐ ടി ഐയില്‍ പ്ലംബര്‍ ട്രേഡിലെ ഒരു ഒഴിവിലേക്ക് ഗസ്റ്റ്ഇന്‍സ്ട്രക്ടര്‍ നിയമനം നടത്തും. യോഗ്യത: സിവില്‍/ മെക്കാനിക്കല്‍ എന്‍ജിനീയറിങ് ബിവോക്/ബിരുദവും ഒരുവര്‍ഷത്തെ പ്രവര്‍ത്തിപരിചയവും അല്ലെങ്കില്‍ സിവില്‍/ മെക്കാനിക്കല്‍ എന്‍ജിനീയറിങ് മൂന്നുവര്‍ഷത്തെ ഡിപ്ലോമയും രണ്ടു വര്‍ഷത്തെ പ്രവര്‍ത്തിപരിചയം അല്ലെങ്കില്‍ പ്ലംബര്‍ ട്രേഡില്‍ എന്‍ എ സി/എന്‍ ടി സി യും മൂന്ന് വര്‍ഷത്തെ പ്രവര്‍ത്തിപരിചയവും. യോഗ്യത തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളും സഹിതം നവംബര്‍ 21 ന് രാവിലെ 10ന് അഭിമുഖത്തിന് ഹാജരാകണം. ഫോണ്‍ 0474 2712781.

🆕 ഇ-ഹെൽത്ത് പദ്ധതിയിൽ ട്രെയിനി

തിരുവനന്തപുരം ജില്ലയിലെ വിവിധ സർക്കാർ ആശുപത്രികളിൽ ഇ-ഹെൽത്ത് പദ്ധതി നടപ്പിലാക്കുന്നതിന്റെ ഭാഗമായി താത്കാലികാടിസ്ഥാനത്തിൽ ട്രെയിനികളെ തെരഞ്ഞെടുക്കുന്നതിന് നവംബർ 29നു തിരുവനന്തപുരം ജനറൽ ആശുപത്രി റോഡിൽ ഡി.എം.ഒ ഓഫീസ് കോമ്പൗണ്ടിനു സമീപമുള്ള ന്യൂട്രീഷ്യൻ ഹാളിൽ രാവിലെ 10 മുതൽ ഉച്ചയ്ക്ക് രണ്ടു വരെ വാക്-ഇൻ-ഇന്റർവ്യൂ നടത്തും. മൂന്നുവർഷ ഇലക്ടോണിക്സ്/കമ്പ്യൂട്ടർ സയൻസ് ഡിപ്ലോമയാണ് യോഗ്യത. ഹാർഡ് വെയർ ആൻഡ് നെറ്റ് വർക്കിൽ ഒരു വർഷത്തെ പ്രവൃത്തിപരിചയം, ഹോസ്പിറ്റൽ മാനേജ്മെന്റ് സോഫ്റ്റ് വെയർ ആൻഡ് ഇംപ്ലിമെന്റേഷനിൽ പ്രവൃത്തിപരിചയം അഭികാമ്യം. ബയോഡാറ്റ അയയ്ക്കേണ്ട ഇ-മെയിൽ: tvmehealth@gmail.com. വിശദവിവരങ്ങൾക്ക്: www.ehealth.kerala.gov.in, 9048022243.

🆕 സാമൂഹ്യ പഠനമുറി സെന്ററുകളിൽ ഫെസിലിറ്റേറ്റർ നിയമനം

നെടുമങ്ങാട്, വാമനപുരം, കാട്ടാക്കട ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസർമാരുടെ അധികാര പരിധിയിൽ പ്രവർത്തിക്കുന്ന 32 സാമൂഹ്യപഠനമുറി സെന്ററുകളിൽ ഫെസിലിറ്റേറ്റർമാരെ താത്കാലികമായി നിയമിക്കുന്നു. പ്ലസ്ടു /ടി.ടി.സി/ഡിഗ്രി/ബി. എഡ് യോഗ്യതയുള്ള, 18 നും 35 നും ഇടയിൽ പ്രായമുള്ള പട്ടികവർഗ്ഗ യുവതീ യുവാക്കൾക്ക് അപേക്ഷിക്കാം. പ്രതിമാസവേതനം 15,000 രൂപ. പഠനമുറികൾ പ്രവർത്തിക്കുന്ന സങ്കേതങ്ങളിൽ താമസിക്കുന്നവർക്ക് മുൻഗണനയുണ്ട്. താത്പര്യമുള്ളവർ വെള്ളപേപ്പറിൽ തയാറാക്കിയ അപേക്ഷയോടൊപ്പം ജാതി, യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതം നവംബർ 20ന് മുൻപായി നെടുമങ്ങാട് ഐ.റ്റി.ഡി.പി ഓഫീസിൽ ലഭ്യമാക്കണമെന്ന് പ്രോജക്ട് ഓഫീസർ അറിയിച്ചു.

🆕 താല്‍ക്കാലിക നിയമനം

നാഷണല്‍ ആയുഷ് മിഷന്‍ ഡിസ്‌പെന്‍സറികളിലേക്കുള്ള എച്ച്.ഡബ്ല്യു.സി മള്‍ട്ടി പര്‍പ്പസ് വര്‍ക്കര്‍ തസ്തികയില്‍ കരാര്‍ അടിസ്ഥാനത്തില്‍ താല്‍ക്കാലികമായി നിയമനം നടത്തുന്നു. യോഗ്യത ജി.എന്‍.എം പാസ്സായിരിക്കണം. പ്രതിമാസ വേതനം 15000 രൂപ. ഉയര്‍ന്ന പ്രായപരിധി 40 വയസ്സ്. ബയോഡാറ്റ, ഫോട്ടോ,സ്വയം സാക്ഷ്യപ്പടുത്തിയ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുടെ കോപ്പികളും സഹിതം തൃശ്ശൂര്‍ രാമവര്‍മ്മ ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്ന നാഷണല്‍ ആയുഷ് മിഷന്‍ ജില്ലാ ഓഫീസില്‍ നവംബര്‍ 21 വരെ അപേക്ഷ സ്വീകരിക്കും. നവംബര്‍ 23 ന് ജില്ലാ പ്രോഗ്രാം മാനേജരുടെ ഓഫീസില്‍ അഭിമുഖം നടക്കും. ഫോണ്‍: 8113028721.

🆕 ഡോക്ടര്‍ താത്ക്കാലിക നിയമനം

ആരോഗ്യ വകുപ്പില്‍ (അലോപ്പതി) കാഷ്വല്‍റ്റി മെഡിക്കല്‍ ഓഫീസര്‍, അസിസ്റ്റന്റ് സര്‍ജന്‍, സിവില്‍ സര്‍ജന്‍ തസ്തികകളില്‍ താത്ക്കാലിക (അഡ്‌ഹോക്) വ്യവസ്ഥയില്‍ നിയമനം നടത്തുന്നു. എം.ബി.ബി.എസ്, ടി.സി.എം.സി രജിസ്‌ട്രേഷന്‍ എന്നിവയാണ് യോഗ്യത. വിദ്യാഭ്യാസ യോഗ്യത, വയസ് എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, ആധാര്‍/ വോട്ടര്‍ ഐ.ഡി കാര്‍ഡ് എന്നിവയുടെ പകര്‍പ്പ് സഹിതം നവംബര്‍ 16ന് വൈകീട്ട് 5 നകം ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്ക് (ആരോഗ്യം) അപേക്ഷ സമര്‍പ്പിക്കണം. തുടര്‍ന്ന് നവംബര്‍ 18ന് രാവിലെ 10.30 ന് ജില്ലാ മെഡിക്കല്‍ ഓഫീസില്‍ (ആരോഗ്യം) നടത്തുന്ന അഭിമുഖത്തില്‍ ഉദ്യോഗാര്‍ഥികള്‍ പങ്കെടുക്കണം. ഫോൺ: 0487 2333242.

🆕 താത്ക്കാലിക നിയമനം

നാഷണല്‍ ആയുഷ് മിഷന്‍ ഡിസ്‌പെന്‍സറിയിലേക്കുള്ള എച്ച്.ഡബ്ല്യൂ.സി മള്‍ട്ടിപര്‍പ്പസ് വര്‍ക്കര്‍ ജി എന്‍ എം തസ്തികയില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. യോഗ്യത -ജി എന്‍ എം. ഉയര്‍ന്ന പ്രായപരിധി 40 വയസ്. ബയോഡാറ്റയും ഫോട്ടോയും സ്വയം സാക്ഷ്യപ്പെടുത്തിയ അസല്‍ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകളും സഹിതം തൃശൂര്‍ രാമവര്‍മ്മ ജില്ലാ ആയുര്‍വേദ ആശുപത്രിയിലുള്ള നാഷണല്‍ ആയുഷ് മിഷന്‍ ജില്ലാ ഓഫീസില്‍ നവംബര്‍ 21 വരെ അപേക്ഷ നല്‍കാം. നവംബര്‍ 23ന് ജില്ലാ പ്രോഗ്രാം മാനേജറുടെ ഓഫീസില്‍ അഭിമുഖം നടത്തും. ഫോണ്‍: 8113028721.

🆕 ഡാറ്റാ എൻട്രി ഓപ്പറേറ്റർ | Jobs In Kerala

എറണാകുളം ജനറൽ ആശുപത്രിയിൽ ആശുപത്രി വികസന സൊസൈറ്റി മുഖേന ഡാറ്റാ എൻട്രി ഓപ്പറേറ്റർ തസ്തികയിൽ താത്കാലിക നിയമനം നടത്തുന്നതിന് നവംബർ 25നു രാവിലെ 11നു വാക് ഇൻ ഇന്റർവ്യൂ നടത്തും. യോഗ്യതകൾ അടക്കമുള്ള കൂടുതൽ വിവരങ്ങൾ 0484-2386000 എന്ന നമ്പറിൽ ലഭിക്കും.

🆕 മേട്രൻ ഒഴിവ്

തിരുവനന്തപുരം ബാർട്ടൺഹിൽ സർക്കാർ എൻജിനിയറിങ് കോളജിനോടനുബന്ധിച്ച് പ്രവർത്തിക്കുന്ന വനിതാ ഹോസ്റ്റലിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ മേട്രൻമാരുടെ രണ്ട് ഒഴിവിൽ നിയമനത്തിനായി എസ്.എസ്.എൽ.സി യും ഹോസ്റ്റലിൽ താമസിച്ച് ജോലി ചെയ്യാൻ താല്പര്യവുമുള്ള (അക്കൗണ്ടിംഗ് അഭിലഷണീയം) 40നും 60നും ഇടയിൽ പ്രായമുള്ള വനിതാ ഉദ്യോഗാർഥികളുടെ വാക്-ഇൻ-ഇന്റർവ്യൂ നവംബർ 21നു രാവിലെ പത്തിനു കോളജിൽ നടത്തും. താല്പര്യമുള്ള ഉദ്യോഗാർഥികൾ വയസ്, യോഗ്യത, പ്രവൃത്തിപരിചയം, സ്വഭാവ സർട്ടിഫിക്കറ്റ്, തിരിച്ചറിയൽ രേഖ എന്നിവയുടെ അസൽ രേഖകൾ സഹിതം കോളജ് ഓഫീസിൽ ഹാജരാകണം.

🆕 അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം കൈമനം സർക്കാർ വനിതാ പോളിടെക്നിക് കോളജിലെ കണ്ടിന്യൂയിങ് എഡ്യൂക്കേഷൻ സെല്ലിന്റെ കീഴിൽ ആരംഭിക്കുന്ന ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ (ഡി.സി.എ), ഡെസ്ക് ടോപ് പബ്ലിഷിങ് (ഡി.ടി.പി), ഓട്ടോ കാഡ് ( 2D, 3D), ടാലി, പി.എച്ച്.പി, പൈത്തൺ പ്രോഗ്രാമിങ്, വെബ് ഡിസൈനിങ്, എം.എസ്.ഓഫീസ്, ഓഫീസ് ഓട്ടോമേഷൻ, C++ പ്രോഗ്രാമിങ്, C പ്രോഗ്രാമിങ്, ജാവ, ഹാൻഡ് എംബ്രോയിഡറി ആൻഡ് പെയിന്റിങ്, അപ്പാരൽ ഡിസൈനിങ്, ബ്യൂട്ടീഷ്യൻ, ക്രാഫ്റ്റ് വർക്ക്, കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്, വീഡിയോ എഡിറ്റിങ്, ഹാർഡ് വെയർ ആൻഡ് നെറ്റ് വർക്കിങ് എന്നീ കോഴ്സുകളിൽ അപേക്ഷ ക്ഷണിച്ചു. ആൺ കുട്ടികൾക്കും അപേക്ഷിക്കാം. വിശദവിവരങ്ങൾക്ക്: 0471 2490670.

🆕 ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ് സർട്ടിഫിക്കറ്റ് കോഴ്സ്

തിരുവനന്തപുരം സെൻട്രൽ ലൈബ്രറിയിൽ സർക്കാർ നടത്തി വരുന്ന ആറ് മാസത്തെ ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ് സർട്ടിഫിക്കറ്റ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. വിജ്ഞാപനവും പ്രോസ്പെക്ടസും ഓൺലൈനായി അപേക്ഷിക്കുന്നതിനുള്ള ലിങ്കും www.statelibrary.kerala.gov.in എന്ന വെബ്സൈറ്റിൽ ലഭിക്കും. നിശ്ചിത സമയ പരിധി കഴിഞ്ഞ് ലഭിക്കുന്ന അപേക്ഷകൾ സ്വീകരിക്കില്ല. എസ്.എസ്.എൽ.സിയോ തത്തുല്യമായ പരീക്ഷയോ പാസായിട്ടുള്ളവർക്ക് അപേക്ഷിക്കാം. പ്രായപരിധിയില്ല. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബർ 10.

🆕 ഡ്രൈവർ കം അറ്റൻഡന്റ് നിയമനം

കോട്ടയം: മൃഗസംരക്ഷണ വകുപ്പ് രാത്രികാല എമർജൻസി വെറ്ററിനറി സേവനം ഏർപ്പെടുത്തുന്നതിനായി ഡ്രൈവർ കം അറ്റൻഡന്റിനെ നിയമിക്കുന്നു. ഒഴിവുള്ള ബ്ലോക്കുകളിൽ കരാർ അടിസ്ഥാനത്തിൽ 90 ദിവസത്തേക്കാണ് നിയമനം. പത്താം ക്ലാസ്സ് ജയിച്ച എൽ.എം.വി. ലൈസൻസുള്ള കായികാധ്വാനം ആവശ്യമുള്ള ജോലി ചെയ്യാൻ കഴിയുന്നവർക്ക് അപേക്ഷിക്കാം. പക്ഷിമൃഗാദികളെ കൈകാര്യം ചെയ്ത് പരിചയമുണ്ടായിരിക്കണം. താല്പര്യമുള്ള ഉദ്യോഗാർഥികൾ ബയോഡാറ്റ, യോഗ്യത സർട്ടിഫിക്കറ്റുകളുടെ അസലും പകർപ്പും സഹിതം നവംബർ 15ന് ഉച്ചകഴിഞ്ഞ് മൂന്നിന് കളക്ടറേറ്റിലുള്ള ജില്ലാ മൃഗസംരക്ഷണ ഓഫീസിൽ എത്തണം. വിശദവിവരത്തിന് ഫോൺ: 0481 2563726.

🆕 വിവിധ തസ്തികകളില്‍ നിയമനം

ആലപ്പുഴ: ഭാരതീയ ചികിത്സ വകുപ്പിന് കീഴിലുള്ള ജില്ലയിലെ വിവിധ സ്ഥാപനങ്ങളിലെ ആയുര്‍വേദ മെഡിക്കല്‍ ഓഫീസര്‍, ആയുര്‍വേദ ഫാര്‍മസിസ്റ്റ് ഗ്രേഡ് 2, ആയുര്‍വേദ നഴ്‌സ് ഗ്രേഡ് 2 എന്നീ തസ്തികകളിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ താത്ക്കാലിക നിയമനം നടത്തുന്നു.
ആയുര്‍വേദ മെഡിക്കല്‍ ഓഫീസര്‍: യോഗ്യത – ബി.എ.എം.എസ്. ബിരുദം, റ്റി.സി.എം.സി. രജിസ്‌ട്രേഷന്‍. പ്രായ പരിധി- 41 വയസ്.

ആയുര്‍വേദ ഫാര്‍മസിസ്റ്റ് ഗ്രേഡ് 2: യോഗ്യത- എസ്.എസ്.എല്‍.സി. അഥവാ തത്തുല്യം. ഡയറക്ടറേറ്റ് ഓഫ് ആയുര്‍വേദ മെഡിക്കല്‍ എഡ്യൂക്കേഷന്‍ നടത്തുന്ന ആയുര്‍വേദ ഫാര്‍മസിസ്റ്റ് സര്‍ട്ടിഫിക്കറ്റ് കോഴ്‌സ്. പ്രായ പരിധി- 36 വയസ്.

ആയുര്‍വേദ നഴ്‌സ് ഗ്രേഡ് 2: യോഗ്യത- എസ്.എസ്.എല്‍.സി. അഥവാ തത്തുല്യം. ഡയറക്ടറേറ്റ് ഓഫ് ആയുര്‍വേദ മെഡിക്കല്‍ എഡ്യൂക്കേഷന്‍ നടത്തുന്ന ആയുര്‍വേദ നഴ്‌സ് സര്‍ട്ടിഫിക്കറ്റ് കോഴ്‌സ്. പ്രായ പരിധി- 36 വയസ്.

യോഗ്യരായവര്‍ അര്‍ഹത സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ 20ന് വൈകിട്ട് 5നകം dmoismalpy@gmail.com എന്ന ഇ- മെയില്‍ വിലാസത്തില്‍ നല്‍കണം. 0477-2252965 എന്ന ഫോണില്‍ രജിസ്റ്റര്‍ ചെയ്യണം.

🆕 ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍ ഒഴിവ് |  Data Entry Jobs

ആലപ്പുഴ: നവകേരളം കര്‍മ പദ്ധതി 2 ജില്ല ഓഫീസിലേക്ക് ക്ലാര്‍ക്ക് കം ഡാറ്റ എന്‍ട്രി ഓപ്പറേറ്ററുടെ താത്ക്കാലിക ഒഴിവിലേക്ക് അപേക്ഷിക്കാം. ബിരുദം, കെ.ജി.റ്റി.ഇ ഇംഗ്ലീഷ്, മലയാളം ടൈപ്പ് റൈറ്റിംഗ് (ലോവര്‍), കമ്പ്യൂട്ടര്‍ വേര്‍ഡ് പ്രൊസസിംഗ് അല്ലെങ്കില്‍ ബിരുദവും അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നുള്ള ഡി.റ്റി.പി. യോഗ്യതയുമുള്ളവര്‍ 20ന് രാവിലെ 11 മണിക്ക് ജില്ല മിഷന്‍ ഓഫീസില്‍ നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കണം. ബയോഡാറ്റയും യോഗ്യത രേഖകളുടെ അസലും പകര്‍പ്പും കൊണ്ടുവരണം.

🆕 വാക്ക് ഇന്‍ ഇന്റര്‍വ്യൂ | Jobs In Kerala

ഇടുക്കി മെഡിക്കല്‍ കോളേജില്‍ വിവിധ വിഭാഗങ്ങളിലേക്ക് കരാർ അടിസ്ഥാനത്തിൽ ജൂനിയര്‍ റെസിഡന്റ് ഡോക്ടർമാരെ ആവശ്യമുണ്ട്. ഒരു വര്‍ഷത്തേക്കോ സ്ഥിരം ജീവനക്കാർ ജോലിയില്‍ ചേരുന്നതു വരെയോ, ഏതാണോ ആദ്യം അതുവരെ കരാര്‍ അടിസ്ഥാനത്തിലാകും നിയമനം. എം.ബി.ബി.എസ്, ഒരു വര്‍ഷത്തെ ഇന്റേണ്‍ഷിപ്പ്, ടി.സി.എം.സി അല്ലെങ്കില്‍ കെ.എസ്.എം.സി രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് എന്നിവയാണ് യോഗ്യത.യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ ബന്ധപ്പെട്ട രേഖകളുടെ ഒറിജിനല്‍, സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്, തിരിച്ചറിയല്‍ രേഖ എന്നിവ സഹിതം കോളേജ് പ്രിന്‍സിപ്പലിന്റെ ഓഫീസില്‍ നവംബര്‍ 16 രാവിലെ 11 ന് എത്തണം . കൂടുതല്‍ വിവരങ്ങള്‍ക്ക് 04862-233076

🆕 പ്രോഗ്രാമിങ് ഓഫീസർ ഒഴിവ്

തിരുവനന്തപുരം, പ്രവേശന പരീക്ഷാ കമ്മീഷണറുടെ കാര്യാലയത്തിൽ ഒഴിവുള്ള പ്രോഗ്രാമിങ് ഓഫീസറുടെ തസ്തികയിലേക്ക് ഒരു വർഷത്തേക്ക് കരാർ വ്യവസ്ഥയിൽ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു.

B.Tech/M.Tech/ME (preferably in Computer Science) or MCA ആണ് യോഗ്യത. HTML, CSS, Javascript, (JQuery, Familiarity with React JS is desirable) PHP (Knowledge of Laravel framework is desirable) MySQL (ഒരു വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയം) എന്നീ സാങ്കേതിക പരിജ്ഞാനങ്ങൾ അഭികാമ്യം. പ്രതിമാസ വേതനം 32560 രൂപ. താത്പര്യമുള്ളവർ നവംബർ 25 നു വൈകിട്ട് നാലിനു മുൻപ് പരീക്ഷാ കമ്മീഷണറുടെ കാര്യാലയം, കെ.എസ്.ആർ.ടി.സി ബസ് ടെർമിനൽ കോംപ്ലക്‌സ് (ഏഴാം നില) തമ്പാനൂർ, തിരുവനന്തപുരം-1 എന്ന വിലാസത്തിൽ നേരിട്ടോ തപാൽ മുഖേനയോ അപേക്ഷ സമർപ്പിക്കണം.

🆕 റിസോഴ്‌സ് പേഴ്‌സൺ

വ്യവസായ വാണിജ്യ ഡയറക്ടറേറ്റ് ഇടുക്കി ജില്ലാ വ്യവസായ കേന്ദ്രത്തിൽ റിസോഴ്‌സ് പേഴ്‌സൺ തസ്തികയിലേക്ക് നിയമനത്തിനായി ബിടെക്/എം.ബി.എ/എം.സി.എ യോഗ്യതയുള്ള ഉദ്യോഗാർഥികളുടെ അപേക്ഷ ക്ഷണിച്ചു. വിശദവിവരങ്ങൾക്ക് സെന്റർ ഫോർ മാനേജ്‌മെന്റ് ഡെവലപ്‌മെന്റിന്റെ വെബ്‌സൈറ്റ് (www.cmd.kerala.gov.in) സന്ദർശിക്കുക.

🆕 സ്റ്റാൻഡിങ് കൗൺസിലർ നിയമനം | Jobs In Kerala


മഹാത്മഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി നിയമിക്കപ്പെട്ടിട്ടുള്ള ഓംബുഡ്‌സ്മാൻ/ ഓംബുഡ്‌സ്‌പേഴ്‌സൺ അപ്പലേറ്റ് അതോറിറ്റി എന്നിവർ ഔദ്യോഗിക കൃത്യ നിർവ്വഹണത്തിന്റെ ഭാഗമായി കക്ഷികളായി വരുന്ന കേസുകളിൽ നിയമസഹായം നൽകുന്നതിന് സ്റ്റാന്റിംഗ് കൗൺസിലർമാരെ നിയമിക്കുന്നതിന് യോഗ്യരായ ഉദ്യോഗാർഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു.

നിയമനത്തിനുള്ള യോഗ്യത, നിയമനരീതി, ഒഴിവ് എന്നിവ സംബന്ധിച്ച വിശദാംശങ്ങൾ www.nregs.kerala.gov.in എന്ന വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. താത്പര്യമുള്ള ഉദ്യോഗാർഥികൾ അപേക്ഷയോടൊപ്പം യോഗ്യത, പ്രവൃത്തി പരിചയം, വയസ്, മേൽവിലാസം എന്നിവ തെളിയിക്കുന്നതിനുള്ള സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ ഉള്ളടക്കം ചെയ്യണം.

അപേക്ഷകൾ നവംബർ 22 നു വൈകിട്ട് അഞ്ചിനു മുമ്പായി ലഭിക്കത്തക്ക വിധത്തിൽ മിഷൻ ഡയറക്ടർ, മഹാത്മാഗാന്ധി NREGS സംസ്ഥാന മിഷൻ ഓഫീസ്, 3- നില, റവന്യൂ കോംപ്ലക്‌സ്, പബ്ലിക് ഓഫീസ്, വികാസ് ഭവൻ പി.ഒ, തിരുവനന്തപുരം – 695033 എന്ന വിലാസത്തിൽ അയക്കണം. നിശ്ചിത യോഗ്യതയും പ്രവൃത്തി പരിചയവും ഇല്ലാത്ത അപേക്ഷകൾ നിരുപാധികം നിരസിക്കും. കൂടുതൽ വിവരങ്ങൾക്ക് : 0471-2313385, 0471-2314385, www/nregs.kerala.gov.in.

🆕 കളമശ്ശേരി ഗവ.ഐ.ടി.ഐയില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ ഒഴിവ്

കളമശ്ശേരി ഗവ.ഐ.ടി.ഐ. ക്യാംപസില്‍ പ്രവര്‍ത്തിച്ചു വരുന്ന വ്യാവസായിക പരിശീലന വകുപ്പിന്റെ കീഴിലുള്ള ഗവ.അഡ്വാന്‍സ്ഡ് വൊക്കേഷണല്‍ ട്രെയിനിംഗ് സിസ്റ്റം (ഗവ.എ.വി.ടി.എസ്) എന്ന സ്ഥാപനത്തില്‍ ടൂള്‍ ആന്റ് ഡൈ മേക്കിംഗ് സെക്ഷനിലേക്ക് ഗസ്റ്റ് ഇന്‍സ്ട്രക്ടറുടെ ഓപ്പണ്‍ വിഭാഗത്തില്‍ താത്കാലിക ഒഴിവുണ്ട്. മണിക്കൂറിന് 240 രൂപാ നിരക്കില്‍ പരമാവധി 24,000 രൂപ പ്രതിമാസ വേതനം ലഭിക്കും. യോഗ്യത മെക്കാനിക്കല്‍ എഞ്ചിനീയറിംഗില്‍ ഡിഗ്രിയും പ്രസ്തുത മേഖലയില്‍ ഒരു വര്‍ഷം പ്രവൃത്തി പരിചയവും അല്ലെങ്കില്‍ മെക്കാനിക്കല്‍ എഞ്ചിനീയറിംഗില്‍ ഡിപ്‌ളോമയും പ്രസ്തുത മേഖലയില്‍ രണ്ടു വര്‍ഷം പ്രവൃത്തിപരിചയവും അല്ലെങ്കില്‍ ടൂള്‍ ആന്റ് ഡൈ മേക്കിംഗില്‍ എന്‍ടിസി/എന്‍എസിയും പ്രസ്തുത മേഖലയില്‍ മൂന്ന് വര്‍ഷം പ്രവര്‍ത്തന പരിചയവും ആണ് യോഗ്യത. യോഗ്യതയുളള ഉദ്യോഗാര്‍ത്ഥികള്‍ 18/11/2023 രാവിലെ 10.30 ന് എ.വി.ടി.എസ്. പ്രിന്‍സിപ്പാള്‍ മുമ്പാകെ ഹാജരാകണം. ഫോണ്‍ നമ്പര്‍- 8089789828, 0484-2557275.

🆕 അപേക്ഷ ക്ഷണിച്ചു

പട്ടികജാതി വികസന വകുപ്പിന്റെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന തിരുവനന്തപുരം ഗവ. പ്രീ എക്സാമിനേഷൻ ട്രെയിനിങ് സെന്ററിൽ ആരംഭിക്കുന്ന രണ്ട് വർഷം ദൈർഘ്യമുള്ള സ്റ്റെനോഗ്രഫി കോഴ്സിന് (2023-25) തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലെ 18നും 35നും മധ്യേ പ്രായമുള്ള പട്ടികജാതി/പട്ടികവർഗ വിഭാഗക്കാരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു.

അപേക്ഷകർ പ്ലസ്ടു പരീക്ഷ പാസായിരിക്കണം. ബിരുദധാരികൾക്ക് മുൻഗണന. തെരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 800 രൂപ നിരക്കിൽ സ്റ്റൈപന്റ് ലഭിക്കും. സ്റ്റെനോഗ്രഫി കോഴ്സിനോടൊപ്പം ജനറൽ നോളജ്, ജനറൽ ഇംഗ്ലീഷ്, കമ്പ്യൂട്ടർ വേർഡ് പ്രോസ്സസിങ് എന്നീ വിഷയങ്ങൾക്ക് പ്രത്യേക ക്ലാസുകൾ നൽകും.

2023 ഡിസംബറിൽ ആരംഭിക്കുന്ന കോഴ്സിൽ ചേരാൻ താത്പര്യമുള്ളവർ, ജാതി, വരുമാനം, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതം ഡിസംബർ ആറിന് മുമ്പ് തിരുവനന്തപുരം മണ്ണന്തലയിൽ പ്രവർത്തിക്കുന്ന ഗവ. പ്രീ എക്സാമിനേഷൻ ട്രെയിനിങ് സെന്ററിൽ അപേക്ഷ സമർപ്പിക്കണം.

🆕 ഇന്‍സ്ട്രക്ടര്‍ നിയമനം | Jobs In Kerala


ആലപ്പുഴ: ഗവ. ഐടിഐ ചെങ്ങന്നൂര്‍ (വനിത) യില്‍ സ്‌റ്റെനോഗ്രാഫര്‍ ആന്‍ഡ് സെക്രട്ടേറിയല്‍ അസിസ്റ്റന്റ് ട്രേഡിലേക്ക് ഗസ്റ്റ് ഇന്‍സ്ട്രക്ടറെ നിയമിക്കുന്നു.
യോഗ്യരായവര്‍ സര്‍ട്ടിഫിക്കറ്റുകളുടെ അസലും പകര്‍പ്പും സഹിതം 17ന് രാവിലെ 11ന് അഭിമുഖത്തിനായി കോളജില്‍ എത്തണം. ഫോണ്‍: 6238204654


Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!